കോവിഡ് വ്യാപനം കുറയുന്നില്ല.... സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തില്‍

കോവിഡ് വ്യാപനം കുറയുന്നില്ല.... സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തില്‍ . തമിഴ്നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബര്‍ ഒന്നിന് ഒമ്പതുമുതലുള്ള ക്ലാസുകള്‍ ആരംഭിക്കുകയാണ്.
കര്‍ണാടകത്തില്‍ തിങ്കളാഴ്ച സ്‌കൂള്‍ തുറന്നു. കേരളത്തില്‍ സര്‍വകലാശാലകളും ക്ലാസുകള്‍ തുടങ്ങിയിട്ടില്ല. പരീക്ഷകള്‍ മാത്രമാണ് നടക്കുന്നത്.
പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓണ്‍ലൈനായി മാതൃകാപരീക്ഷയും നടത്തും.
ഒന്നിടവിട്ട ദിവസങ്ങളിലോ ഒന്നിടവിട്ട ആഴ്ചകളിലോ പകുതികുട്ടികളെ വീതമെങ്കിലും സ്‌കൂളുകളില്‍ എത്തിക്കേണ്ടത് അവരുടെ മാനസികവികസനത്തിന് അനിവാര്യമാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























