ബന്ധുക്കള്‍ക്കൊപ്പം ബീച്ച് കാണാനെത്തിയ മകന്‍ തിരയില്‍പ്പെട്ടു... മുങ്ങിത്താഴുന്ന മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കടലില്‍ മുങ്ങി മരിച്ചു

ബന്ധുക്കള്‍ക്കൊപ്പം ബീച്ച് കാണാനെത്തിയ മകന്‍ തിരയില്‍പ്പെട്ടു... മുങ്ങിത്താഴുന്ന മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കടലില്‍ മുങ്ങി മരിച്ചു.
. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം എസ്എന്‍ നഗര്‍ സ്വദേശി പനങ്ങാട്ട് വീട്ടില്‍ വേലായുധന്റെ മകന്‍ ഭരതന്‍ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മതിലകം പുതിയകാവുള്ള സഹോദരിയുടെ വീട്ടില്‍ ഓണമാഘോഷിക്കാന്‍ എത്തിയതായിരുന്നു ഭരതനും കുടുംബവും.
വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയപ്പോഴാണ് ദാരുണ സംഭവ നടന്നത്. .
"
https://www.facebook.com/Malayalivartha

























