Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഇന്ത്യ കുതിക്കുമ്പോള്‍.... താലിബാനില്‍ ഒന്നിച്ചിരുന്ന് പഠിക്കാന്‍ പോലും അവകാശമില്ല; സ്ത്രീകള്‍ക്ക് ഒരു സ്വാതന്ത്ര്യവുമില്ലാത്ത നാട്ടിലെ വാര്‍ത്തകള്‍ വരുമ്പോള്‍ സ്ത്രീകളെ ആദരിച്ച് ഇന്ത്യ; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്ക് നല്‍കി സൈന്യം

24 AUGUST 2021 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

താലിബാന്റെ സ്ത്രീ വിരുദ്ധ വാര്‍ത്തകളാണ് ലോകമെങ്ങും മുഴങ്ങുന്നത്. അതിനിടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കി മാതൃക കാട്ടിയിരിക്കുകയാണ്. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്. കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് (ഇ.എം.ഇ), കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ (ടൈം സ്‌കെയില്‍) പദവി നല്‍കുന്നത് ഇതാദ്യമാണ്.

 



കോര്‍ ഓഫ് സിഗ്‌നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.

ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളില്‍നിന്നുള്ള വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം കമ്മിഷന്‍ നല്‍കിയതോടെയാണ് വനിതകള്‍ കേണല്‍ (ടൈം സ്‌കെയില്‍) റാങ്കിന് അര്‍ഹരായത്. മുന്‍പ്, കേണല്‍ പദവി ആര്‍മി മെഡിക്കല്‍ കോര്‍ (എ.എം.സി), ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെ.എ.ജി.), ആര്‍മി എജ്യുക്കേഷന്‍ കോര്‍ (എ.ഇ.സി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ നല്‍കിയിരുന്നുള്ളൂ.

 



ദിവസവും വെടിയൊച്ചകള്‍ മുഴങ്ങുന്ന അഫ്ഗാനിസ്താനെ അന്താരാഷ്ട്രസമൂഹം കൈകോര്‍ത്ത് രക്ഷിക്കണമെന്ന് ഇന്ത്യന്‍ ദൗത്യത്തില്‍ രക്ഷപ്പെട്ടെത്തിയ പാര്‍ലമെന്റംഗം ഡോ. അനാര്‍ക്കലി കൗര്‍ ഹോനരിയാര്‍ അഭ്യര്‍ഥിച്ചു. താലിബാന്‍ പറയുന്നതല്ല ഇസ്‌ലാമിലെ ശരിയത്തെന്നും അവര്‍ പറഞ്ഞു.

അഫ്ഗാനിസ്താനില്‍ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ഇതര വനിതയാണ് അനാര്‍ക്കലി. പഞ്ചാബി സിഖ് അഫ്ഗാന്‍ രാഷ്ട്രീയക്കാരിയായ അവര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. അഫ്ഗാനില്‍ നടമാടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയാണവര്‍.



കാബൂളിലെ കൊടുംചൂടില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ രാവിലെ പത്തുമണിവരെ കാത്തിരുന്ന ശേഷമാണ് ഞങ്ങള്‍ക്കു വിമാനം കയറാനായത്. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും താലിബാന്റെ കൈയിലല്ല. എന്നാല്‍, വിമാനത്താവളത്തിന്റെ ചുറ്റുപാടുനിന്ന് നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നു. അവിടെ ദിവസവും മൂന്നോ നാലോ പേരെങ്കിലും കൊല്ലപ്പെടുന്നുണ്ട്. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യാത്രാരേഖകളില്ല. അതുകൊണ്ടുതന്നെ, അവര്‍ തിരിച്ചുപോരാനും ബുദ്ധിമുട്ടുന്നു.

ജനങ്ങളുടെ ജീവനൊന്നാകെ അപകടത്തിലാണ് അഫ്ഗാനില്‍. ഉള്ളതെല്ലാം ഉപേക്ഷിച്ച് അവര്‍ ഓടിപ്പോവേണ്ടിവരുന്നു. ഒരു ജോലിയും വരുമാനവുമില്ലാത്ത പാവപ്പെട്ടവരുടെ വീടുകളില്‍ കയറി താലിബാന്‍കാര്‍ ഭക്ഷണവും മറ്റും നല്‍കണമെന്നു നിര്‍ബന്ധിക്കുന്നു. അവിടെ വ്യാപകമായി കൊള്ള നടക്കുന്നു. അതു തങ്ങളല്ലെന്നാണ് താലിബാന്റെ അവകാശവാദം. എന്നാല്‍, അവിടെ നടക്കുന്ന അതിക്രമങ്ങളില്‍ എന്താണ് താലിബാന് ലോകത്തോടുപറയാനുള്ള ഉത്തരം?

 



ഞാനും ശരിയത്തിനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. താലിബാന്‍ വ്യാഖ്യാനിക്കുന്നതു പോലുള്ളതല്ല ഇസ്‌ലാമിലെ ശരിയത്ത്. ഇരുപതുവര്‍ഷം മുമ്പ് ഭരണം പിടിച്ചപ്പോള്‍ അഫ്ഗാനിസ്താനിലെ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരവകാശവുമില്ലെന്നായിരുന്നു താലിബാന്റെ ചിന്ത. ഇത്തവണ ആദ്യമായി മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഇവരെക്കുറിച്ചൊന്നും മിണ്ടിയില്ല. അവര്‍ക്ക് ഭാവിയില്‍ എന്തെങ്കിലും അവകാശങ്ങളുണ്ടാവുമോയെന്നും അറിയില്ലെന്നും അനാര്‍ക്കലി ആശങ്ക പ്രകടിപ്പിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (21 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends