Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഞെട്ടലോടെ താലിബാന്‍... അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയിട്ടും കിട്ടാകനിയായി പഞ്ച്ഷിര്‍; പഞ്ച്ഷിറിലേക്ക് കടന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് അഹമ്മദ് മസൂദ്; താലിബാനെ ഞെട്ടിച്ച് പ്രതിരോധ സേനയുടെ പടയോട്ടം; ജില്ലാമേധാവിയുള്‍പ്പടെ 50 ഭീകരരെ വധിച്ചു, 20 പേരെ തടവിലാക്കി

24 AUGUST 2021 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

അഫ്ഗാന്‍ പിടിച്ചെടുത്തെങ്കിലും കീഴടങ്ങാന്‍ തയ്യാറാകാതെ പൊരുതുകയാണ് പഞ്ച്ശീറും പ്രതിരോധ സേനയും. അന്തരിച്ച പ്രതിരോധ സേന തലവനായ അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദാണ് പ്രതിരോധ സേനയെ നയിക്കുന്നത്. പഞ്ച്ശീര്‍ താഴ്‌വര ആസ്ഥാനമാക്കി ഇവര്‍ നടത്തുന്ന പ്രതിരോധം താലിബാന് തലവേദനയാണ്.

മുന്‍പ് ബാനോ, ദെഹ് സലെ, പുല്‍ഇഹെസാര്‍ എന്നീ ജില്ലകള്‍ പ്രതിരോധ സേന പിടിച്ചെടുത്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച കടുത്ത പോരാട്ടത്തിലൂടെ താലിബാന്‍ ഇവിടെ നിയന്ത്രണം തിരികെ പിടിച്ചു. അന്തരാബ് മേഖലയില്‍ താലിബാനുമായി പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണ്.

ബാനോ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്‍ ജില്ലാ മേധാവിയും രണ്ട് സഹായികളും ഉള്‍പ്പടെ 50 താലിബാന്‍ പ്രവര്‍ത്തകരെയാണ് പ്രതിരോധ സേന വകവരുത്തിയത്. 20 പേരെയെങ്കിലും തടവിലാക്കി. അതേ സമയം ഈ പോരാട്ടത്തില്‍ പ്രതിരോധ സേനയുടെ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് അധികാരം താലിബാന്‍ പിടിച്ച ശേഷം നടന്ന ആദ്യ ആഭ്യന്തര പ്രതിരോധമായിരുന്നു പ്രതിരോധ സേന നടത്തിയത്.

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ച്ശീര്‍ താഴ്‌വരയില്‍ താലിബാന്‍ കടന്നുവന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് അഹ്മദ് മസൂദ് അറിയിച്ചത്. താലിബാന്റെ നൂറുകണക്കിന് പോരാളികള്‍ ഇവിടേക്ക് നീങ്ങിയതായാണ് താലിബാന്‍ മുന്‍പ് നല്‍കിയ വിവരം.

 



അതേസമയം താലിബാന്‍ പഞ്ച്ഷിറിലേക്ക് കടന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് അഹമ്മദ് മസൂദ് പറഞ്ഞു. പഞ്ച്ഷിര്‍ ആര്‍ക്ക് മുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം താലിബാന്റെ മുന്നില്‍ തലകുനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സോവിയറ്റ് വിരുദ്ധ മുജാഹിദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദ്, തനിക്കൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്നും അഭിപ്രായപ്പെട്ടു.

താലിബാന്‍ അഹമ്മദ് മസൂദിയുമായി ചര്‍ച്ചകള്‍ നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. ഞായറാഴ്ച പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താലിബാന്‍ അഹമ്മദ് മസൂദിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായും നൂറ് കണക്കിന് താലിബാന്‍ പോരാളികള്‍ പഞ്ച്ഷിറിലേക്ക് പുറപ്പെട്ടതായും സൂചന നല്‍കുന്നുണ്ടെങ്കിലും യാതൊരു അക്രമസംഭവങ്ങളും പഞ്ച്ഷിറില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



എന്നാല്‍ വടക്കന്‍ അഫ്ഗാനിസ്താനിലെ മൂന്ന് ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചു. പ്രാദേശിക സേനയുമായുള്ള പോരാട്ടത്തില്‍ കഴിഞ്ഞയാഴ്ച നഷ്ടമായ മൂന്ന് ജില്ലകളാണ് താലിബാന്‍ വീണ്ടും പിടിച്ചെടുത്തത്. പഞ്ച്ഷിര്‍ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. അഹമ്മദ് മസൂദിനെ പിന്തുണച്ചുള്ള പടയാണ് നിലവില്‍ പഞ്ച്ഷിറിലുള്ളത്. ബഗ്‌ലാന്‍ പ്രവിശ്യയിലെ ബനോ, ദെഹ് സലേഹ്, പുല്‍ ഇ ഹെസാര്‍ എന്നീ ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ വൃത്തങ്ങള്‍ തന്നെ അറിയിച്ചിട്ടുണ്ട്.

പഞ്ച്ഷിര്‍ താഴ് വരയ്ക്ക് സമീപം ബാദഖ്‌സ്താന്‍, തഖാര്‍, അന്ദറാബ് എന്നിവിടങ്ങളില്‍ പോരാളികളെ വിന്യസിച്ചതായി താലിബാന്‍ വക്താവ് സബീയുള്ള മുജാഹിദ് അറിയിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ സൈന്യത്തിലെ ഏതാനും പട്ടാളക്കാരും ചില ഉദ്യോഗസ്ഥരും പഞ്ച്ഷിറില്‍ താലിബാനെ തടയാന്‍ കൈകോര്‍ത്തിട്ടുണ്ട്.

 



അതേസമയം പഞ്ച്ഷിറില്‍ താലിബാനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ അഷ്‌റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്. അഫ്ഗാന്‍ ഭരണഘടന പ്രകാരം അഷ്‌റഫ് ഗനിയുടെ അസാന്നിധ്യത്തില്‍ നിയമാനുസൃതമായ പ്രസിഡന്റ് താനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (20 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends