ഇത്തവണ ഒറ്റപ്പുലി മാത്രം..... ഓണാഘോഷത്തില്‍ തൃശ്ശൂരിന്റെ അടയാളമായ പുലിക്കളി കോവിഡ് സുരക്ഷ പരിഗണിച്ച് ഒറ്റപ്പുലിയില്‍ ഒതുങ്ങും...വിയ്യൂര്‍ പുലിക്കളിസംഘത്തിലെ സുശില്‍ മണലാറുകാവാണ് ഒറ്റപ്പുലിയാകാനൊരുങ്ങുന്നത്

ഇത്തവണ ഒറ്റപ്പുലി മാത്രം... ഓണാഘോഷത്തില്‍ തൃശ്ശൂരിന്റെ അടയാളമായ പുലിക്കളി കോവിഡ്‌സുരക്ഷ പരിഗണിച്ച് ഒറ്റപ്പുലിയില്‍ ഒതുങ്ങും. വിയ്യൂര്‍ പുലിക്കളിസംഘത്തിലെ സുശില്‍ മണലാറുകാവാണ് ഒറ്റപ്പുലിയാകാന്‍ തയ്യാറെടുക്കുന്നത്.
ഒമ്പതുവര്‍ഷമായി ഇദ്ദേഹം പുലിവേഷം കെട്ടാറുണ്ട്. പത്തുമണിയോടെയാണ് പുലിയാകാനുള്ള വര തുടങ്ങുക. മൂന്നരയോടെ വിയ്യൂരില്‍നിന്നിറങ്ങും.
നേരെ ശ്രീമൂലസ്ഥാനത്തെത്തുന്ന പുലി നടുവിലാലിലിറങ്ങി നാളികേരം ഉടയ്ക്കും. തുടര്‍ന്ന് വാഹനത്തില്‍ റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തും. അവിടെയും നാളികേരം ഉടച്ചശേഷം മടങ്ങും. അഞ്ഞൂറിലധികം പുലികള്‍ ഇറങ്ങാറുള്ള റൗണ്ടില്‍ ഇത്തവണ ഈ പുലി മാത്രമേ ഉണ്ടാകൂ.
ഒറ്റപ്പുലിയോടൊപ്പം രണ്ട് ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും. നടുവില്‍പുരയ്ക്കല്‍ രാജനും കുടുംബത്തിനുമാണ് വരയുടെ ചുമതല.
അയ്യന്തോള്‍ പുലിക്കളിസംഘം ഓണ്‍ലൈന്‍ പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പുലിമുഖങ്ങളുടെ ഒരുക്കമാണ് തിങ്കളാഴ്ച നടന്നത്. രാവിലെ പത്തോടെത്തന്നെ ഇവിടെ വര തുടങ്ങും.
പന്ത്രണ്ടോടെ പുലികളെല്ലാം സജ്ജമാകും. മൂന്നുമണിക്കാണ് ലൈവ് ആരംഭിക്കുക. ഫെയ്സ്ബുക്കില്‍ പുലിക്കളിസംഘത്തിന്റെ പേജില്‍ ലൈവ് ഉണ്ടാകും.
"
https://www.facebook.com/Malayalivartha

























