Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

വാരിയംകുന്നിനോട് സ്പീക്കര്‍ക്ക് എന്താ സ്‌നേഹം.... ചരിത്ര വസ്തുത എന്ന പേരില്‍ മലബാര്‍ കലാപത്തെ കുറിച്ച് എം.ബി.രാജേഷ് നടത്തിയ ചില പ്രസ്താവനകള്‍ സി പി എം സംസ്ഥാന സമിതിയുടെ അറിവോടെയെന്ന് സൂചന

24 AUGUST 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

ചരിത്ര വസ്തുത എന്ന പേരില്‍ മലബാര്‍ കലാപത്തെ കുറിച്ച് എം.ബി.രാജേഷ് നടത്തിയ ചില പ്രസ്താവനകള്‍ സി പി എം സംസ്ഥാന സമിതിയുടെ അറിവോടെയെന്ന് സൂചന. അടുത്ത ലോകസഭ െതെരഞ്ഞടുപ്പില്‍ മലപ്പുറം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

വാരിയംകുന്നിനെതിരെ ബിജെപി യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം അറിവോെടെ സ്പീക്കര്‍ രംഗത്തെത്തിയത്.

 



വരിയംകുന്നത്തിനെ പ്രകീര്‍ത്തിച്ചാണ് സ്പീക്കറുടെ പ്രതികരണം. അദ്ദേഹത്തെ ഭഗത് സിംഗിനോടാണ് സ്പീക്കര്‍ ഉപമിച്ചത്. ഇതിനെതിരെ യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവമോര്‍ച്ചക്കെതിരെ സ്പീക്കര്‍ രംഗത്തെത്തി.

ഭഗത് സിംഗിന്റെയും വാരിയം കുന്നത്തിന്റെ മരണത്തില്‍ സമാനതകള്‍ ഉണ്ടെന്നാണ് താന്‍ പറഞ്ഞതെന്നാണ് സ്പീക്കറുടെ വിശദീകരണം. മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് ഭഗത് സിംഗ് പറഞ്ഞതെന്ന് സപീക്കര്‍ പറയുന്നു. വെടിവച്ച് കൊന്നാല്‍ മതിയെന്ന് വായിരം കുന്ന് പറഞ്ഞു .ഇത്തരം സമാനതകള്‍ മാത്രമാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.വാരിയംകുന്ന് മതാ ഭ്രാന്തന്‍ അല്ലെന്നാണ് സ്പീക്കറുടെ വിശദീകരണം.

 



മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ യോഗത്തിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന ഉണ്ടായത്. സ്വന്തം നാട്ടില്‍ വധശിക്ഷ ചോദിച്ചു വാങ്ങിയ വരിയാകുന്ന് ഭഗത് സിംഗിന് തുല്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

അതേ സമയം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാര്‍ശയെ ശക്തമായി ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍ ) അംഗം ഡോ. സിഐ ഐസക് രംഗത്തെത്തി.ഐ.യത് ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

 



മലബാറിലെ മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ല. ഖിലാഫത്ത്, അല്ലെങ്കില്‍ മുസ്ലിം രാജ്യം സ്ഥാപിക്കുക എന്ന് മാത്രമായിരുന്നു അവരുടെ ലഷ്യെമെന്നാണ് ഡോ. ഐസക്ക് പറഞ്ഞത്.

അവര്‍ ഒരിക്കലും ഇന്ത്യന്‍ ദേശീയപതാക ഉപയോഗിക്കുകയോ ഉയര്‍ത്തുകയോ ചെയ്തിട്ടില്ല. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടുക്കുന്നതാണ് സമീപനം. മറിച്ചുള്ള പ്രചാരണങ്ങള്‍ െതെറ്റാണ്. ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷന്‍ കൂടിയാണ് ദേശീയ ചരിത്ര ഗവേഷക കൗണ്‍സിലിലെ ഏകമലയാളി കൂടിയായ ഡോ. സിഐ ഐസക്. ഏഷ്യാനെറ്റിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

 



ദേശീയ സ്വാതന്ത്ര്യം ഒരിക്കലും അവരുട അജണ്ടയിലുണ്ടായിരുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു മാപ്പിള കലാപങ്ങളുടെ മുഖ്യ അജണ്ട. ഒരിക്കലും ഇതൊരു വര്‍ഗീയ കലാപം പോലുമായിരുന്നില്ല. കാരണം മറുപക്ഷത്ത് എതിര്‍പ്പുകളോ ഏറ്റുമുട്ടലുകളോ ഉണ്ടായിരുന്നില്ല. ഏക പക്ഷീയമായ ആക്രണമായിരുന്നു അത്.

ജന്മിമാരെ ഇവര്‍ ഒന്നും ചെയ്തിട്ടില്ല. എട്ട് മുസ്ലിം ജന്മിമാരും 93 ഹിന്ദു ജന്മിമാരും കുറച്ച് ക്ഷേത്ര ജന്മിമാരും ഉണ്ടായിരുന്നു. ഇത്രയും ജന്മിമാരെ ഒന്നും ചെയ്തില്ല. ഉപദ്രവിച്ചതും ബുദ്ധിമുട്ടിച്ചതുമെല്ലാം. ജന്മികള്‍ക്കായി പാട്ടത്തിനെടുത്ത് ക്യഷി ചെയ്തവരെയും അവര്‍ക്കായി പണിയെടുത്തിരുന്ന തിയ്യര്‍, ചെറുവര്‍ എന്നീ വിഭാഗങ്ങളെയുമായിരുന്നു.



ബാക്കി നമ്പൂതിരിയും മേനോനും അടക്കമുള്ള വിഭാഗങ്ങള്‍ കോഴിക്കോട് കോവിലകത്തും, ബാക്കിയുള്ളവര്‍ തിരുവിതാംകൂറിലേക്കും രക്ഷപ്പെട്ടു. അവര്‍ക്ക് അന്നും കാളവണ്ടിയടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. അത്യന്തം ദുരിതം പേറിയത് മുഴുവന്‍ സാധാരണക്കാരില്‍ സാധാരണക്കാരായ നിത്യവൃത്തിക്ക് വകയില്ലാത്ത ഹിന്ദുക്കളായിരുന്നു. അവരില്‍ പലരെയും നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയരാക്കി. വിസമ്മതിച്ചവരില്‍ ചിലരെ നേരിട്ട് കൊലപ്പെടുത്തി, മറ്റു ചിലരെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

അതുകൊണ്ടുതന്നെ ഇതിനെ ഒരിക്കലും സ്വാന്ത്ര്യസമരമാണെന്ന് പറയാന്‍ കഴിയില്ല. 1981 ഡിസംബര്‍ നാല് വരെ ഇത് സ്വാതന്ത്ര്യസമരമായിരുന്നില്ല. 1973-ല്‍ പാര്‍ലമെന്റില്‍ ഈ കലാപം സ്വതന്ത്ര്യസമരമല്ലെന്ന് പറഞ്ഞിട്ടുണ്ട്. 81-ല്‍ മുന്നണിയിലെ കക്ഷിയായ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇന്ധിരാഗാന്ധി ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറക്കുകയായിരുന്നു.

 



1971-ല്‍ താമ്രപത്രം ശുപാര്‍ശയ്ക്കായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. എന്നാല്‍ ഒരു കളക്ടര്‍മാരും വാരിയന്‍കുന്നനെയോ അലി മുസ്ല്യാരെയോ താമ്രപത്രത്തിനായി ശുപാര്‍ശ ചെയ്തിട്ടില്ല. 75-ല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സി അച്യുത മേനോന്റെ നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കിയപ്പോഴും ഇവരൊന്നു അതില്‍ വന്നിട്ടില്ല. 1960 വരെ ആരും മാപ്പിള കലാപത്തെ സ്വാതന്ത്ര്യമാണെന്ന വാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ന്നത്.

ഇതു സംബന്ധിച്ച പുതിയ വിവാദങ്ങളെല്ലാം അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അവര്‍ ഒരിക്കലും ദേശീയ മുദ്രാവാക്യമല്ല വിളിച്ചത്. അന്നത്തെ സ്വതന്ത്യസമരത്തിന് ഉപയോഗിച്ച പതാക പോലും ഇവര്‍ ഉപയോഗിച്ചിട്ടില്ല. ഇതൊന്നും ശ്രദ്ധിക്കാതെ വോട്ടിന് വേണ്ടിയുള്ള വിവാദങ്ങളാണ് ഉയരുന്നത്. കോടതി വ്യവഹാരങ്ങളിലെ കോടതി രേഖകളടക്കം പരിശോധിച്ചാണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 



സി പി എമ്മിന്റെ ലക്ഷ്യം വ്യക്തമാണ്. അത് മുസ്ലീം പ്രീണനമാണെന്നാണ് ബി ജെ പി പറയുന്നത്. അതു കൊണ്ടു തന്നെ വാരിയം കുന്നിന്റെ പേരില്‍ ബിജെ പി യും സി പി എമ്മും തമ്മിലുള്ള തര്‍ക്കം വരും ദിവസങ്ങളില്‍ ശക്തമാകാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (22 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends