ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പൂപ്പാറയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശി ജെ. സെല്‍വ (20) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടമുണ്ടായത് .ശാന്തന്‍പാറ തോണ്ടിമല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സെല്‍വയും സുഹൃത്ത് മഹേഷ് മാടസ്വാമിയും പൂപ്പാറയിലേക്കു വരുന്നതിനിടെയാണ് അപകടം നടന്നത്.
സെല്‍വ ഓടിച്ച ഓട്ടോറിക്ഷ പൂപ്പാറ പെട്രോള്‍ പമ്പിനു സമീപം ഇറക്കമുള്ള റോഡില്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിഞ്ഞു. സെല്‍വയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കും നെഞ്ചിനും ഏറ്റ ഗുരുതര പരുക്കാണു മരണകാരണം. ഒപ്പമുണ്ടായിരുന്ന മഹേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ യേശുരാജു-ലത ദമ്പതികളുടെ മകനാണ് സെല്‍വ. ശാന്തന്‍പാറ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
"
https://www.facebook.com/Malayalivartha

























