പ്രസവാനന്തരം ഊരിവെച്ച 15 പവന്‍ സ്വര്‍ണ്ണം കാണാതായി; പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം നാടകീയ വഴിത്തിരിവ്

പ്രസവാനന്തരം ഊരിവെച്ച യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം നാടകീയ വഴിത്തിരിവ്. സ്വര്‍ണ്ണം കാണാതായ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയതോടെ മണല്‍ കൂനയില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിതിയില്‍ യുവതിയുടെ പ്രസവത്തിനായി അലമാരയില്‍ ഊരിവെച്ച 15 പവനോളം സ്വര്‍ണ്ണം പ്രസവ ശുശ്രൂഷകള്‍ക്ക് ശേഷം കാണാനില്ലെന്ന പരാതി ചങ്ങരംകുളം പൊലീസിന് ലഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയിരുന്നു.
പ്രസവത്തിന് സഹായത്തിന് നിന്ന സ്ത്രീകള്‍ അടക്കമുള്ള സംശയം തോന്നിയ പലരിലേക്കുമായി പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണം നീണ്ടതോടെയാണ് നാടകീയമായി സ്വര്‍ണ്ണം ഇത്തരത്തിൽ തിരിച്ചെത്തിയത്. വീടിന് സമീപത്ത് മണല്‍ കൂനയില്‍ നിന്നാണ് സ്വര്‍ണ്ണം പോലീസ് കണ്ടെത്തിയത്.
അതേസമയം ഏറെ നാള്‍ വീട്ടുകാരെ വട്ടം കറക്കുകയും ആശങ്കയിലാക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
https://www.facebook.com/Malayalivartha

























