കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; ആറുപേരില്‍നിന്നായി 37 ലക്ഷം രൂപ സംഘം തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ, മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ജോലിവാഗ്ദാനം ചെയ്ത പണം തട്ടുന്ന സംഘങ്ങൾക്ക് യാതിരുവിധ കുറവും വന്നിട്ടില്ല. പ്രഫത്യേകിച്ച് കൊറോണ വ്യാപനം കൂടി വന്നതോടെ കൂടുതൽപേർ ഇത്തരത്തിൽ തട്ടിപ്പിൽ ഇരയാകുകയാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അത്തരത്തിൽ കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് ഓമശ്ശേരി മങ്ങാട് വരിയംകണ്ടി പുരുഷോത്തമനാണ് (57) പിടിയിലായത്.
അതേസമയം തട്ടിപ്പുസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി. കൊച്ചി വിമാനത്താവളത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്ററും സീലുമുള്‍പ്പെടെ ഉപയോഗിച്ചാണ് സംഘം ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത നേടിയത്. രണ്ട് മുതല്‍ എട്ടു വരെ ലക്ഷം രൂപയാണ് ഒരാളില്‍നിന്ന് സംഘം തട്ടിയെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.
കൂടാതെ ആറുപേരില്‍നിന്നായി 37 ലക്ഷം രൂപ സംഘം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ കേസില്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി രവീന്ദ്രന് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊറോണ വ്യാപനത്തിന് പിന്നാലെ ജോലി അന്വേഷകരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























