ഐ.എസ്.ആര്‍.ഒ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം

ഐ.എസ്.ആര്‍.ഒ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഐ.ബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേസെടുത്തതെന്ന് സിബി മാത്യുസ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കേസില്‍ നാലാം പ്രതിയാണ് സിബി മാത്യുസ്. ജാമ്യത്തെ എതിര്‍ത്ത് നമ്പി നാരായണന്‍, ഫൗസിയ ഹസന്‍, മറിയം റഷീദ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ വാദിച്ചു. എല്ലാ വാദങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
"
https://www.facebook.com/Malayalivartha

























