Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചു; തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളി; പലരും ക്ഷുഭിതരായി; എങ്കിലും അന്ന് ബി. സത്യൻ എന്ന ചെറുപ്പക്കാരന് ഒരു കുലുക്കവുമുണ്ടായില്ല; ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് മുൻ മന്ത്രി തോമസ് ഐസക്ക്

24 AUGUST 2021 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാൾ മാത്രം... മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചുവെന്ന് മുൻ മന്ത്രി തോമസ് ഐസക്ക് . തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളിയപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. സത്യൻ തന്നെയായിരുന്നു ജില്ലാ ആസൂത്രണസമിതി പ്രസിഡന്റും.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും തള്ളി. പലരും ക്ഷുഭിതരായി. എങ്കിലും അന്ന് ബി. സത്യൻ എന്ന അന്നത്തെ ചെറുപ്പക്കാരന് ഒരുകുലുക്കവുമുണ്ടായില്ല എന്നദ്ദേഹം പറയുന്നു. ജനകീയാസൂത്രണജനകീയചരിത്രം എന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ;

#ജനകീയാസൂത്രണജനകീയചരിത്രം
51
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. സത്യൻ തന്നെയാണ് ജില്ലാ ആസൂത്രണസമിതി പ്രസിഡന്റും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും തള്ളി. പലരും ക്ഷുഭിതരായി. ബി. സത്യൻ എന്ന അന്നത്തെ ചെറുപ്പക്കാരന് ഒരുകുലുക്കവുമില്ല. ചിരി പതിവുപോലെതന്നെ.

തിരുവനന്തപുരം ഡിപിസിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. എണ്ണത്തിലും ഗുണത്തിലും മികച്ച വിദഗ്ദസമിതികൾ ബ്ലോക്കിലും ജില്ലയിലും ഉണ്ടായിരുന്നു. അവർ ടീമായി പ്രവർത്തിച്ച് പദ്ധതികളെല്ലാം അംഗീകാരയോഗ്യമാക്കി പണം അനുവദിച്ചു. പക്ഷെ ഡിപിസി ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറായില്ല.

അന്നത്തെ തിരുവനന്തപുരം ഡിപിസി അംഗങ്ങൾ ഒന്നിനൊന്നു മികവുറ്റവരായിരുന്നു. വി.കെ. മധു (പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പ്രദീപ് കുമാർ (പിന്നീട് രണ്ടുവട്ടം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ) സിപിഐ നേതാവ് വെഞ്ഞാറമൂട് ശശി, കോൺഗ്രസ് നേതാവ് മണികണ്ഠൻ നായർ (അദ്ദേഹം അന്തരിച്ചു), ഗംഗാധരൻ നാടാർ (പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) കെ.മോഹൻകുമാർ (കോൺഗ്രസ് നേതാവ്) സുഭാഷ് (നിലവിലും ഡി.പി.സി അംഗം) അമ്പിളി (നിലവിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഇങ്ങനെയൊരു കല്ലൻനിര. സത്യം പറഞ്ഞാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ ആയിരുന്നു ജൂനിയർ. സംവരണമണ്ഡലം അല്ലാതിരുന്നിട്ടും പാർട്ടി സത്യനെയാണ് നിയോഗിച്ചത്.

ശാരദാ മുരളീധരനെക്കുറിച്ച് എഴുതിയപ്പോൾ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരം ഡിപിസിയായിരുന്നു മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ആദ്യവർഷാവസാനം രണ്ടാം വാർഷിക പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് തിരുവനന്തപുരം ഡിപിസി തന്നെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.

ഇതും രാജ്യത്ത് നാടാടയായിരുന്നു. കൂടാതെ ഡി.പി.സി അംഗങ്ങളുടെ ഉപസമിതി നിയോഗിച്ച് ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും പദ്ധതി പ്രത്യേകം പരിശോധിച്ചിരുന്നു.

ഡിപിസി മുൻകൈയെടുത്ത് ആവിഷ്കരിച്ച ഒരു സമഗ്ര പരിപാടിയായിരുന്നു പാർപ്പിടം തണൽ പദ്ധതി. ഹഡ്കോ തുടങ്ങിയ ഏജൻസികളെ വായ്പ്ക്കായി സമീപിച്ചു പരാജയപ്പെട്ടു. അവസാനം സംസ്ഥാന സ ഹ രണ ബാങ്കിൽ നിന്നാണ് വായ്പ തരപ്പെടുത്തിയത്.

 

 

 

 

പ്ലാൻഫണ്ടിൽ നിന്നും ഭാവിയിൽ ഓരോ പഞ്ചായത്തും തുക തിരിച്ചടയ്ക്കണം. ഇതിനു പ്രത്യേക അനുമതി ആസൂത്രണബോർഡ് നൽകി. പിന്നീട് ഇതിന്റെ പാഠങ്ങൾകൂടി ഉൾക്കൊണ്ടാണ് അടുത്തസർക്കാർ ഇഎംഎസ് പാർപ്പിട പദ്ധതിക്കു രൂപം നൽകിയത്.

ഇന്ന് ട്വൻ്റി-ട്വൻ്റി പ്രസ്ഥാനക്കാർ ലക്ഷംവീട് ഒറ്റവീടുകൾ ആക്കിയതിന്റെ കേമത്തം പറയുമ്പോൾ ആരും ഓർക്കാറില്ല, ജനകീയാസൂത്രണ കാലത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ഇതെന്ന്. വി.എസ് സർക്കാരിന്റെ കാലത്ത് ഇത് ഔദ്യോഗിക വകുപ്പുതല പരിപാടിയായി മാറി.

ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതല പരിപാടികളുടെയും ക്യാമ്പുകളുടെയും നല്ലൊരു പങ്ക് തിരുവനന്തപുരത്തായിരുന്നു. അനിവാര്യമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ലാ സ്വാഗതസംഘങ്ങളിലെയും പ്രമുഖ അംഗമായിരുന്നു. ഡിപിസി അംഗങ്ങളെല്ലാവരും അവസരത്തിനൊത്ത് ഉയർന്നിരുന്നു.

ഇവരിൽ പലരെയുംകുറിച്ച് എഴുതുന്നുണ്ട്. ഈ സന്ദർഭത്തിൽ കോൺഗ്രസ് നേതാവ് മണികണ്ഠൻനായരെക്കുറിച്ചുമാത്രം പരാമർശിക്കാം. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളിൽ വിമർശനങ്ങളും സംശയങ്ങളും ശക്തമായി ഉന്നയിച്ചിരുന്നു.

പല ഘട്ടങ്ങളിലും ഞാനുമായിട്ടായിരുന്നു വാഗ്വാദം. പക്ഷെ, പ്രവർത്തനത്തിലും സഹകരണത്തിലും ഒരു കുറവും കാണിച്ചിരുന്നില്ല. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ടീമായി പ്രവർത്തിക്കുന്നതിൽ നേതൃത്വപരമായ പങ്ക് സത്യൻ നിർവ്വഹിച്ചു.

വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്കുവന്ന സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുതവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി.

പിന്നെ 2011ലും 2016ലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും എംഎൽഎയായി വിജയിച്ചു. എംഎൽഎ എന്ന നിലയിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിലേറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് നഗരസഭാ ചെയർമാൻ പ്രദീപുമായി ചേർന്നുകൊണ്ട് ആറ്റിങ്ങൽ നഗരത്തിലൂടെയുള്ള റോഡ് വീതികൂട്ടി നവീകരിച്ചതാണ്.

ഇതിന് ഇരുവശങ്ങളിലുമുള്ള കടക്കാരിൽ നിന്നും കോടിക്കണക്കിനു വിലമതിക്കുന്ന ഭൂമി സൗജന്യമായി വാങ്ങിയെടുത്തു. സഖാവ് ബാലചന്ദ്രൻ ജിസിഡിഎ ചെയർമാൻ ആയിരിക്കുമ്പോൾ സഹോദരൻ റോഡിനുവേണ്ടി ഭൂമി സൗജന്യമായി ഏറ്റെടുത്തത് ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. അത് ഓർമ്മിപ്പിച്ച ഒരു ജനകീയ ഇടപെടലായിരുന്നു ആറ്റിങ്ങലിലെ ഭൂമി സംഭാവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (15 minutes ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (22 minutes ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (33 minutes ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (54 minutes ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (1 hour ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (1 hour ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (1 hour ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (6 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (6 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (6 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (7 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (7 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (7 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (7 hours ago)

Malayali Vartha Recommends