കോവിഡ് ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ചു.... കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കോവിഡ് ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ചു.... കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊവിഡ് ലോക്ഡൗണ്‍ സൃഷ്ടിച്ച ആഘാതം മൂലമുളള മറ്റൊരു ആത്മഹത്യ കൂടി.
കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതക്കോട് കല്ലു സൗണ്ട്‌സ് ഉടമയായ സുമേഷാണ് തിങ്കളാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്.ലോക്ഡൗണ്‍ മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സുമേഷ്.
സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുളള വസ്തു ഈട് നല്‍കിയാണ് സ്ഥാപനം നടത്തിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രയാസമുണ്ടായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സുമേഷിന്റെ കുടുംബം പറയുന്നു.
മുന്‍പ് തിരുവനന്തപുരത്തും ഇത്തരത്തില്‍ ലോക്ഡൗണ്‍ സൃഷ്ടിച്ച വരുമാന നഷ്ടവും കടവും കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























