വ്യാജസിദ്ധന്‍ ചമഞ്ഞ് ചികിത്സ നടത്തി; ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകളെ ലൈംഗിക അതിക്രമം നടത്തി അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. വെട്ടം പറവണ്ണ ആലിന്‍ചുവട് അമ്ബലപ്പറമ്ബില്‍ നസീറുദ്ദീ(47)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്പ് സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് സമാനമായ മറ്റൊരു കേസും ഇയ്യാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. പറവണ്ണ എന്ന സ്ഥലത്ത് വ്യാജസിദ്ധന്‍ ചമഞ്ഞ് ചികിത്സ നടത്തിയ ഇയാളുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകളെ ലൈംഗിക അതിക്രമം നടത്തിയിരുന്നു. ഇതിനാണ് മുമ്പ് ഇയ്യാളെ ശിക്ഷിച്ചത്.
പിന്നാലെ ഈ കേസില്‍ ജ്യാമത്തിലിറങ്ങിയതിന് ശേഷമാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ആറോളം വിവാഹം കഴിച്ചതായും പോലീസ് വ്യക്തമാക്കുന്നു. ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷറിന്‍ ജോണ്‍, അജിത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..
https://www.facebook.com/Malayalivartha


























