Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഡല്‍ഹിയിലേക്കെടുക്കും... അച്ചടക്കത്തിന്റെ വാളോങ്ങി കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നതോടെ ഹൈക്കമാന്‍ഡിന് ബുദ്ധിയുദിച്ചു; അനുനയ ദൗത്യവുമായി താരിഖ് അന്‍വര്‍; ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്

04 SEPTEMBER 2021 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കാര്യം പിടികിട്ടി. ഇനിയും അച്ചടക്കം പുറത്തെടുത്താല്‍ പാര്‍ട്ടിയില്‍ ആരും കാണില്ല. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് എകെജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തിനിടെ പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശന കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളോടൊപ്പവും എത്തിയ പ്രശാന്തിനെ എ.വിജയരാഘവന്‍ സ്വീകരിച്ചു.

അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ചു കോണ്‍ഗ്രസില്‍ പോരു മുറുകവേ, പ്രശ്‌നപരിഹാരത്തിനു വഴി തേടി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിനു തിരുവനന്തപുരത്തെത്തും. കെപിസിസി നേതൃത്വം പട്ടിക തയാറാക്കിയ രീതിയില്‍ അമര്‍ഷമുള്ള ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതുതായി നിയമിതരായ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലും പങ്കെടുക്കും.

 



പ്രതിഷേധം തുടരുന്ന ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിക്കാനും ഇരുവരെയും വിശ്വാസത്തിലെടുത്ത് ഒപ്പം നിര്‍ത്താനുമുള്ള ഹൈക്കമാന്‍ഡ് ദൗത്യവുമായാണു താരിഖ് കേരളത്തിലെത്തുക. ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിലുണ്ടായ തര്‍ക്കം ഇനി നടക്കാനിരിക്കുന്ന കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയില്‍ ആവര്‍ത്തിക്കരുതെന്നാണു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇരു നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു പുനഃസംഘടന നടപ്പാക്കാനുള്ള വഴി താരിഖ് തേടും. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കെപിസിസി നേതൃത്വവുമായി അദ്ദേഹം നടത്തും.

അതേസമയം, ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ച ചര്‍ച്ചകളില്‍ താരിഖ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പരാതി ഗ്രൂപ്പുകള്‍ക്കുണ്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു പരാതി അയയ്ക്കാനും ഗ്രൂപ്പുകള്‍ ആലോചിക്കുന്നു. പ്രശ്‌നങ്ങളുടെ കാരണക്കാരിലൊരാള്‍ എന്ന ആരോപണം നേരിടുന്ന താരിഖ് നേരിട്ടെത്തുമ്പോള്‍, ഗ്രൂപ്പ് പ്രതിനിധികളുടെ സമീപനം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഉറ്റുനോക്കും.

അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് കടന്ന പ്രതികരണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. സംയമനം പാലിക്കുന്നതിനുപകരം ആരും എരിതീയില്‍ എണ്ണയൊഴിക്കരുത്. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമായിരുന്നുവെന്നും സിദ്ദിഖ് ടിവി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

 



എ ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് ഡിസിസി പ്രസിഡന്റായി പ്രവീണ്‍കുമാറിനെ നിയമിച്ചതിനുപിന്നില്‍ തന്റെ പ്രധാന പങ്കുമുണ്ട്. പലരെയും പോലെ താനും തുണച്ചത് പ്രവീണിനെയാണ്. ഗ്രൂപ്പല്ല പരിഗണിച്ചത്. ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ കരുത്തുറ്റയാള്‍ പ്രവീണാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണ.

തന്റെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാര്‍ രാഷ്ട്രീയംകൂടി പരിഗണിച്ച് കേന്ദ്രനേതൃത്വം കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എ.കെ.ആന്റണിയും രാഹുല്‍ ഗാന്ധിയും അടക്കം ആ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിങ് പ്രസിഡന്റ് ആയിക്കഴിഞ്ഞപ്പോള്‍ കനത്ത ആക്രമണമാണ് പാര്‍ട്ടിയില്‍നിന്നു നേരിട്ടതെന്നും സിദ്ദിഖ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (21 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends