പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ല... പോലീസിനെതിരായ സിപിഐ ദേശീയ വനിതാ നേതാവ് ആനി രാജയുടെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

പോലീസിനെതിരായ സിപിഐ ദേശീയ വനിതാ നേതാവ് ആനി രാജയുടെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടില്ല.
കേരളത്തിലെ പാര്‍ട്ടിക്കും അങ്ങനെയൊരു വിമര്‍ശനം ഇല്ല. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോലീസ് നടപടികള്‍ മനപ്പൂര്‍വമാണോയെന്നാണ് ആനി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ഗ്യാംഗ് ആണെന്ന വിമര്‍ശനവുമാണ് ആനി രാജ നടത്തിയത്.
"
https://www.facebook.com/Malayalivartha

























