ജനങ്ങളുമായി മാന്യമായ രീതിയില്‍ ഇടപെടല്‍.... കര്‍ശനമാകേണ്ട സാഹചര്യത്തില്‍ കര്‍ശന നടപടി... പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്

ജനങ്ങളുമായി മാന്യമായ രീതിയില്‍ ഇടപെടല്‍.... കര്‍ശനമാകേണ്ട സാഹചര്യത്തില്‍ കര്‍ശന നടപടി... പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.
പൊതുജനങ്ങളുമായി സഹകരണ മനോഭാവത്തോടുകൂടിയും അവരുടെ സഹായത്തോടുകൂടിയും പ്രവര്‍ത്തിച്ച് കോവിഡ് പ്രതിരോധ നടപടികളില്‍ ഏര്‍പ്പെടണമെന്നും കൊല്ലത്ത് പരാതി പരിഹാര അദാലത്തിന് എത്തിയ ഡി.ജി.പി പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഡി.ജി.പി അനില്‍കാന്ത് പരാതികള്‍ കേട്ടത്.
പൊലീസ് തലപ്പത്ത് എത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ജില്ലയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു. സിറ്റി പരിധിയില്‍ നിന്നും ലഭിച്ച 46 പരാതികള്‍ പരിഗണിച്ചതില്‍ നേരിട്ടെത്തിയ 15 പരാതിക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അടിയന്തര പ്രാധാന്യമുള്ള പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഐ.എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്ന് പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഗാര്‍ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ കൗണ്‍സലിങ് ആവശ്യമായവര്‍ക്ക് സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























