കുന്നംകുളത്തന് സമീപം മത്സ്യം കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗ്യഹനാഥന് ദാരുണാന്ത്യം....

കുന്നംകുളത്തിന് സമീപം മത്സ്യം കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗ്യഹനാഥന് ദാരുണാന്ത്യം. രാവിലെ 6.30 തോടെയായിരുന്നു സംഭവം നടന്നത്.
പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന്‍ ജെയിംസ് ആണ് മരിച്ചത്. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീന്‍ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നില്‍ വെച്ചാണ് ജെയിംസിനെ ഇടിച്ചത്.
റോഡരികില്‍ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























