കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തില്‍ പീഡനം; 14 കാരിയെ പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട് കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തില്‍ പീഡനത്തിൽ കളരിഗുരുക്കള്‍ അറസ്റ്റില്‍.14 കാരിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശി മജീന്ദ്രനെ കാക്കൂര്‍ പൊലീസാണ് പിടികൂടിയത്. 2019 മുതല്‍ ശിവശക്തി കളരി സംഘത്തില്‍ വെച്ച് പീഡനം നടന്നതായി പൊലീസ് വ്യക്തമാക്കി.
കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തില്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കളരിഗുരുക്കള്‍ അറസ്റ്റിലായത്. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെ പോക്സോ വകുപ്പനുസരിച്ച് കോടതി റിമാന്റ് ചെയ്യുകയുണ്ടായി. 2019 ജൂണ്‍ മാസം മുതല്‍ പീഡനം നടന്നെന്ന് എഫ് ഐ ആര്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ കളരി സംഘം മുറിയില്‍ വെച്ചാണ് 12 കാരി പീഡനത്തിന് ഇരയായത്. പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംന് വിധേയമാക്കി. കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ മാതാപിതാക്കളേയും കാക്കൂര്‍ പൊലീസിലും വിവരം അറിയിച്ചു.
ഇതേതുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കാക്കൂര്‍ പൊലീസാണ് മജീന്ദ്രനെ അറസ്റ്റ് ചെയ്തത്. 2 വര്‍ഷമായി നിരവധി തവണ കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തില്‍ വെച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് പറയുകയുണ്ടായി. കളരിസംഘത്തില്‍ പരിശീലനത്തിന് എത്തുന്ന മറ്റ് കുട്ടികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























