വലവിരിച്ച് കെണിയിൽപെടുത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരെ; സോഷ്യൽ മീഡിയയിൽ കെണിവിരിച്ച് കാത്തിരിക്കുന്നത് ഹണിട്രാപ്പ് സുന്ദരി, കെണിയിൽ വീണത് നിരവധി ഏമാന്മാരും; ഇതുവരെ നഷ്ടപെട്ടത് ലക്ഷങ്ങൾ...

പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന യുവതിക്കുവേണ്ടി പോലീസ് ഹൈടെക് സെല്അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം തുടങ്ങിയത്.
ഇപ്പോള്‍ ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇന്‍സ്പെക്ടര്‍മാരാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. പലര്‍ക്കും വന്‍ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നല്കാന് മുതിരുന്നില്ല.
എന്നാല്‍, ഹൈടെക് സെല്‍ തട്ടിപ്പിന് ഇരയായ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയിൽ വീഴ്ത്തും.
അവര്‍തന്നെ മുന്‍കൈയെടുത്ത് പരിചയപ്പെടുന്നവരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിയിക്കും. പിന്നാലെ കാര്യം ഒതുക്കി തീര്‍ക്കാനായി പണം ആവശ്യപ്പെടുന്നതാണ് പതിവ് പരിപാടി.
https://www.facebook.com/Malayalivartha

























