ഷോപ്പിങ്ങിനെന്ന വ്യാജ്യേന അമ്മയെയും കൂട്ടി ഇറങ്ങി; കട എത്തിയതും അമ്മയെ പുറത്താക്കി സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവുമായി ഒളിച്ചോടി; പരാതിയുമായി കുടുംബം രംഗത്ത്

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്ത് വധുവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടി. പത്തൊമ്പതുകാരിയായ യുവതിക്കൊപ്പമാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യുവാവ് ഒളിച്ചോടിയിരിക്കുന്നത്.മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വധുവിന്‍റെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ് നാലു ദിവസം മുന്നെ തന്നെ വിവാഹത്തിനെത്തിയിരുന്നു. യുവതിയെയും അമ്മയെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ലയില്‍ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. കുരിശു കവലയിലെ ജൂവലറിയില്‍ കയറിയ മാതാവിനോട് സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കടന്നു കളഞ്ഞത്.
ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാല്‍ മാതാവ് ഫോണില്‍ വിളിച്ചു നോക്കി. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ പിതാവ് തിരുവല്ലയിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുടുംബ സുഹൃത്തായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന വിവരം പിന്നീട് വീട്ടുകാര്‍ക്ക് ലഭിച്ചു. യുവതിയെയും യുവാവിനെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























