ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കുവാനുള്ള തീരുമാനം സർക്കാരെടുത്താൽ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്ലെറ്റ് പ്രതീക്ഷിക്കാം; എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസം! സർക്കാരിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ തന്റെ അഭിപ്രായം പരിഹാസത്തിലൂടെ ആയിരുന്നു അറിയിച്ചത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കുവാനുള്ള തീരുമാനം സർക്കാരെടുത്താൽ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്ലെറ്റ് പ്രതീക്ഷിക്കാം. എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസം! എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പരിഹാസ രൂപേണ അറിയിച്ചത്.
മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് ഇന്നായിരുന്നു വ്യക്തമാക്കിയത്. കെഎസ്‌ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. ബെവ്കോയ്ക്ക് മാത്രമല്ല, നല്ല വാടമന്ത്രിയുടെ വാക്കുകൾ.
'വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന കടമുറികളും കെട്ടിടങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതില്‍ നിയമതടസ്സങ്ങളില്ല. ബെവ്കോ ഔട്ട്ലറ്റിന് മാത്രമല്ല, കേരളത്തിലെ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കെഎസ്‌ആര്‍ടിയിയുടെ കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ സന്നദ്ധമാണ്.
നിയമവിധേയമായി മാത്രമേ വാടകയ്ക്ക് നല്‍കൂ. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും നടത്തില്ല. പലയിടത്തും ആളുകള്‍ മദ്യശാലകള്‍ക്ക് മുമ്ബില്‍ ക്യൂ നില്‍ക്കുന്നതാണ് തിരക്കുണ്ടാക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാക്കണം. നല്ല വാടക ഓഫര്‍ ചെയ്യുന്ന ആരായാലും കൊടുക്കും.' - മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























