മൃതദേഹം അടുക്കളയില്‍ കുഴിച്ച് മൂടിയ ശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി, തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു..!! സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സിന്ധുവിന് ക്രൂരമായ മര്‍ദ്ദനവും ഏറ്റിട്ടിട്ടുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്നും പൊലീസ് അറിയിച്ചു.
അടുക്കളയില്‍ കുഴിച്ചു മൂടിയ നിലയിലായിരുന്നു സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസി കൂടിയായ പ്രതി പണിക്കന്‍കുടി ചേബ്ലായിതണ്ട് നായികുന്നേല്‍ ബിനോയി(48)യുടെ വീടിന്‍റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അടുക്കളയില്‍ കുഴിച്ച് മൂടിയ ശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു.
https://www.facebook.com/Malayalivartha

























