'ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണു കോൺഗ്രസിൽ നടക്കുന്നത്'; കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീക്ഷ്ണമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീക്ഷ്ണമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ട്. ഓരോ ഘട്ടത്തിലും അതു തീഷ്ണമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണു നടക്കുന്നതെന്നു കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ പി.എസ്. പ്രശാന്ത് പറയുന്നത്. എ.വി. ഗോ പിനാഥിനെ പോലുള്ള സീനിയര്‍ നേതാക്കള്‍ പറഞ്ഞതൊക്കെ എല്ലാവരും കേട്ടതാണ്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കേണ്ടതാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ പോകുന്നു എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, മതേതരത്വം നിലനിര്‍ത്തി കേഡര്‍ പാര്‍ട്ടിയാകാന്‍ സാധിച്ചാല്‍ അതു നല്ലതല്ലേ എന്നു മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha

























