പൊലീസിനെതിരായ ആനി രാജയുടെ വിമര്‍ശനം; വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസിനെതിരായ സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ആനി രാജക്ക് കിട്ടിയ വിവരങ്ങള്‍ എന്താെണന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'അവര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ പ്രധാന നേതാവാണ്. ഏതെങ്കിലും വിവരത്തിെന്റ അടിസ്ഥാനത്തിലാവും പരാമര്‍ശങ്ങള്‍ നടത്തിയത്. അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ എന്താെണന്ന് മനസ്സിലാക്കാന്‍ ശ്രമിക്കും' -മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.എസ്.എസ് ഗാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തില്‍ തന്നെ ഇത് നാണക്കേടാണെന്നും ആനി രാജ പറഞ്ഞിരുന്നു.
അതേസമയം, ആനി രാജയുടെ പരാമര്‍ശം സി.പി.ഐ നേതൃത്വം തള്ളിയിരുന്നു. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നാണ് സി.പി.ഐ നിലപാട്. സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























