ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 ന്.... പത്തുദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 9ന് രാവിലെ 10.50ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും, പൊങ്കാലച്ചടങ്ങുകള്‍ എപ്രകാരമാണ് നടത്തേണ്ടതെന്ന് സാഹചര്യം വിലയിരുത്തി തീരുമാനിക്കും

ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 ന്.... പത്തുദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 9ന് രാവിലെ 10.50ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും, പൊങ്കാലച്ചടങ്ങുകള്‍ എപ്രകാരമാണ് നടത്തേണ്ടതെന്ന് സാഹചര്യം വിലയിരുത്തി തീരുമാനിക്കും.
ഒമ്പതാം ഉത്സവദിനമായ ഫെബ്രുവരി 17ന് രാവിലെ പൊങ്കാല 10.50ന്. പൊങ്കാലനിവേദ്യം 1.20ന്. രാത്രി 10.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. പത്താം ഉത്സവദിനത്തില്‍ രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
പൊങ്കാലച്ചടങ്ങുകള്‍ എപ്രകാരമാണ് നടത്തേണ്ടതെന്ന് സാഹചര്യം വിലയിരുത്തി തീരുമാനിക്കും. കൊവിഡ് സാഹചര്യം നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ അനുവദിച്ചിരുന്നില്ല.
അതിനാല്‍ ഭക്തര്‍ വീടുകളിലാണ് ദേവിക്ക് പൊങ്കാലയര്‍പ്പിച്ചത്. ഇത്തവണയെങ്കിലും അമ്മയുടെ തിരുനടയില്‍ പൊങ്കാല സമര്‍പ്പിക്കാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും.
"
https://www.facebook.com/Malayalivartha

























