കോഴിക്കോട്ടേക്ക് മന്ത്രിമാര്‍... നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കുട്ടിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന് മരണമടഞ്ഞ പന്ത്രണ്ട് വയസ്സുകാരന് നിപ വൈറസാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ രാത്രി വൈകിയാണ് റിപ്പോര്‍ട്ട് വന്നത് ഉടന്‍ തന്നെ അടിയന്തര യോഗം വിളിച്ചു. ഇതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സ്വദേശിയാണു മരിച്ചത്. 20 ദിവസം മുന്‍പാണു കുട്ടിക്കു പനി ബാധിച്ചത്. കൂടുതല്‍ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണു സൂചന. അടിയന്തര സാഹചര്യം നേരിടാന്‍ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കണ്‍ട്രോള്‍ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും
ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. സ്രവ പരിശോധനയുടെ ആദ്യ സാംപിള്‍ ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി.
പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നാണു റിപ്പോര്‍ട്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടെക്ക് തിരിച്ചു.
ഇവിടെ ചികിത്സ തേടുന്നതിനു മുന്‍പ് കുട്ടി മറ്റ് രണ്ടു ആശുപത്രികളിലും ചികിത്സ തേടിയിരുന്നതായാണ് വിവരം. സമ്പര്‍ക്ക ബാധിതരെ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് വിവരങ്ങള്‍ തേടുകയാണ്. 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ മരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു.
"
https://www.facebook.com/Malayalivartha

























