അടുപ്പ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്

അടുപ്പ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പരുമല സ്വദേശിനി മരിച്ചു. പരുമല താഴത്തറയില്‍ വീട്ടില്‍ ബിന്ദു വിശാഖ് (44) ആണ് മരിച്ചത്. അടുപ്പ് കത്തിക്കുന്നതിനിടെ ബിന്ദുവിന്‍റെ ശരീരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പുളിക്കീഴ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























