അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്... കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരമാണ്. കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍

കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ അനുവദിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്.
യാത്രക്കാര്‍ക്ക് ശല്യമുണ്ടാവാത്ത രീതിയിലായിരിക്കും മദ്യക്കടകള്‍ തുറക്കുകയെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























