Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

ഇടുക്കിയിൽ സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം! വീട്ടമ്മ മരിച്ച്‌ കിടക്കുമ്പോഴും അതിനുമുകളിൽ ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്തു; ഒടുവിൽ സംശയത്തിന് കാരണമായത് ആ 12 വയസ്സുകാരൻ: അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍

05 SEPTEMBER 2021 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷം സമാനമായ രീതിയിൽ നിരവധി കൊലപാതകങ്ങളാണ് കേരളം കണ്ടത്. ഇടുക്കിയിൽ കഴിഞ്ഞ ആഴ്ച്ച നടന്ത്തും ഇതേ രീതിയിലെ സംഭവമാണ്. എന്നാലത്, മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് പണിക്കന്‍ക്കുടിയില്‍ ബിനോയ് കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്തത്.


പ്രതിയായ ബിനോയുടെ വീട്ടിൽ പലതലണ പരിശോധന നടത്തിയിട്ടും പോലീസിന് പോലും ഇത് കണ്ടെത്താനായില്ല. പ്രതി കൊല നടത്തുകയും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഈ മൃതദേഹം ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മറവ് ചെയ്യുകയും ആയിരുന്നു. വീട്ടമ്മ മരിച്ച്‌ കിടക്കുന്ന സമയത്തും സ്ഥലത്ത് ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചു.

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിനോയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് മനസിലായത്. അതേ സമയം ഈ ദിവസം ബിനോയിയുടെ വീട്ടില്‍ അടുക്കളയുടെ പണി നടന്നത്.

ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട വീട്, അതും പഴയക്കാലത്ത് മണ്ണുകൊണ്ട് നിര്‍മിച്ചത്. അടുക്കളയാണെങ്കില്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. അടുപ്പിനടിയില്‍ മൃതദേഹം ഇറക്കി കുഴിച്ചിടുക അത്ര എളുപ്പമല്ലാത്തതിനാലും മറ്റ് സംശയംഇല്ലാത്തതുകൊണ്ടാകാം പോലീസ് അവിടം പരിശോധിക്കാത്തത്.

പ്രതി ഇക്കാര്യം പുറലോകം അറിയാതിരിക്കാന്‍ ഇവിടമാകെ ചാണകം മെഴുകി അടുപ്പില്‍ 4 ദിവസത്തോളം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം വിറക് വെയ്ക്കുന്ന ഭാഗത്ത് ചാരവും ചാക്ക് വിരിച്ച്‌ എലക്കയും ഉണങ്ങാന്‍ ഇട്ടിരുന്നു. വാ വട്ടം കുറവുള്ള രീതിയിലാണ് കുഴി തയ്യാറാക്കിയത്. അകത്തേക്ക് വീതി കൂടി വരുന്ന തരത്തിലായിരുന്നു 2.5 അടി ആഴമുള്ള കുഴി. മണ്ണ് നീക്കിയ ശേഷം കാലുകള്‍ മടക്കി കിടക്കുന്ന തരത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. തുണി നീക്കി, ഷാള്‍ പോലുള്ള എന്തോ പുതച്ചിരുന്നു. മുഖം പ്ലാസ്റ്റിക് കവറിന് മൂടിയിട്ടുണ്ട്. കുഴിയിലാകെ കാന്താരി മുളക് വിതറുകയും ചെയ്തു. പോലീസ് നായക്ക് മണം കിട്ടാതിരിക്കാനും തുണിയുടെ അടയാളം അവശേഷിക്കാതിരിക്കാനുമാണ് ഇതെന്നാണ് പോലീസ് നിഗമനം.

പിന്നീട് കുറച്ച്‌ വീതം മണ്ണിട്ട് ഇതുറപ്പിച്ച ശേഷമാണ് അടുത്ത മണ്ണിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണ്ണിന് ഇളക്കം തട്ടിയതായും പുറമേ നിന്ന് തോന്നില്ല. കുഴിയുടെ പുറത്തെ വ്യാസം കുറവായതും മണ്‍വീടായതും പ്രതിയുടെ ആസൂത്രണത്തിന് തുണയായി. അതേ സമയം 12കാരന്‍ ഇവിടെ പണി നടന്നതായി കുറച്ചു ദിവസം മുന്‍പ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് സംശയം തീര്‍ക്കാനായി ഇവിടം കുഴിച്ച്‌ നോക്കിയത്. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീട് കൈ കാണുകയായിരുന്നു.

അതേസമയം കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍. നേരത്തെ തന്നെ ഇളയമകന്‍ അടുക്കളയില്‍ തങ്ങളെ മാറ്റി നിര്‍ത്തി പണി നടത്തിയതായി പറഞ്ഞിരുന്നതായും ഇത് പരിശോധിക്കാത്തതാണ് മൃതദേഹം കണ്ടെത്താന്‍ 25 ദിവസത്തോളം വൈകുവാനും പ്രതി രക്ഷപ്പെടുവാനും ഇടയാക്കിയെന്നും ഇവര്‍ പറയുന്നു.

അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും അടുപ്പിനടിയില്‍ മൃതദേഹം കുഴിച്ചിട്ടതായി സംശയം തോന്നിരുന്നില്ലെന്നും വെള്ളത്തൂവല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. അടുപ്പിരിക്കുന്ന ഭാഗം വലിപ്പും വളരെ കുറഞ്ഞ സ്ഥലമാണ്. ആദ്യം മുതല്‍ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം വീടിന് സമീപത്തെ തെങ്ങിന്‍ കുഴി, ആട്ടിന്‍കൂടിരിക്കുന്ന ഭാഗം, സമീപ പ്രദേശങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടിലടക്കം അന്വേഷണം സംഘം എത്തിയിരുന്നു. 29ന് തൃശൂരില്‍ എത്തിയ ബിനോയി എടിഎം ഉപയോഗിച്ച്‌ പണമെടുത്തിട്ടുണ്ട്. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനില്‍ പഞ്ചാത്തലമുള്ള ആളാണ് ബിനോയി എന്നും നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ വിളിച്ചിരുന്നു. ഇത് ബിനോയിയെ അസ്വസ്ഥനാക്കി. ഫോണ്‍ എടുക്കരുതെന്ന സിന്ധുവിനോട് ഇയാള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ ബിനോയി ഇവരെ വകവരുത്തിയെന്നാണ് പോലീസിന്റെ സംശയം.

പ്രതിക്കായി സമഗ്രമായ അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി അറിയിച്ചു. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (9 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (30 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (51 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (55 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends