ലോക്ഡൗണായതിനാല്‍ ബൈക്കില്‍ ഭാര്യയെ നഴ്‌സിങ് സ്‌കൂളിലാക്കി മടങ്ങവേ യുവാവിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു.... ഇടിയുടെ ആഘാതത്തില്‍ ഇടതുകൈ അറ്റുതെറിച്ചു, കാറില്‍ നിന്ന് ഇറങ്ങിയോടിയവരെ നാട്ടുകാര്‍ പിടികൂടി, ഭക്ഷണം ഒരുമിച്ച് കഴിക്കാന്‍ കാത്തിരുന്ന അച്ഛന്‍ കേട്ടത് മകന്റെ ദുരന്തവാര്‍ത്ത, കരച്ചിലടക്കാനാവാതെ അച്ഛന്‍

ലോക്ഡൗണായതിനാല്‍ ബൈക്കില്‍ ഭാര്യയെ നഴ്‌സിങ് സ്‌കൂളിലാക്കി മടങ്ങവേ യുവാവിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു.... ഇടിയുടെ ആഘാതത്തില്‍ ഇടതുകൈ അറ്റുതെറിച്ചു, കാറില്‍ നിന്ന് ഇറങ്ങിയോടിയവരെ നാട്ടുകാര്‍ പിടികൂടി, ഭക്ഷണം ഒരുമിച്ച് കഴിക്കാന്‍ കാത്തിരുന്ന അച്ഛന്‍ കേട്ടത് മകന്റെ ദുരന്തവാര്‍ത്ത, കരച്ചിലടക്കാനാവാതെ അച്ഛന്‍.
മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേല്‍പ്പാതയിലാണ് കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിഞ്ഞു.
അപകടത്തിനിടയാക്കിയ കാറില്‍നിന്ന് ഇറങ്ങിയോടിയ ആറ്റിങ്ങല്‍ സ്വദേശികളായ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനില്‍ സുനില്‍ കുമാറിന്റെയും മോളിയുടെയും മകന്‍ സൂരജ് എസ്.(23) ആണ് മരിച്ചത്.
കാറോടിച്ചിരുന്ന ആറ്റിങ്ങല്‍ മൂന്നുമുക്ക് സ്വദേശി ബ്രൗണ്‍(52), സഹോദരങ്ങളായ ബിനു രാജു(36), വിമല്‍ രാജു(33) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ മദ്യപിച്ചിരുന്നോയെന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
തിരുവല്ലത്തു നിന്ന് ഈഞ്ചക്കല്‍ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്സിങ് വിദ്യാര്‍ഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്സിങ് സ്‌കൂളിലാക്കിയ ശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ഇറങ്ങിയോടിയ കാര്‍യാത്രക്കാരെ ജനക്കൂട്ടം പിന്തുടര്‍ന്നു പിടികൂടി തടഞ്ഞുവച്ചു. ചീറ്റ പട്രോളിങ്ങിലെ പോലീസുകാരാണ് ഇവരെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരുടെ വാഹനത്തില്‍നിന്ന് ഒരാള്‍ മദ്യക്കുപ്പികളെടുത്തുമാറ്റിയതായി നാട്ടുകാര്‍ പോലീസിനു വിവരം നല്‍കി. ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ സൂരജ് മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് പുറപ്പെട്ട മകനെയോര്‍ത്ത് സങ്കടമടക്കാനാകാതെ കരയുകയാണ് ഈ അച്ഛന്‍.ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും.
https://www.facebook.com/Malayalivartha

























