നിയമസഭ കൈയാങ്കളി കേസില്‍ കക്ഷി ചേരണമെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച

നിയമസഭ കൈയാങ്കളി കേസില്‍ കക്ഷി ചേരണമെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ചതിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
കോടതി ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ തടസ ഹര്‍ജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.
ബാര്‍ കോഴ വിവാദം നിറഞ്ഞ് നില്‍ക്കെ 2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ കൈയാങ്കളി നടന്നത്.
"
https://www.facebook.com/Malayalivartha

























