മോഷ്ട്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് വീണ്ടും മോഷണം; കൈയ്യോടെ പൊക്കി പോലീസ്

മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തി വന്ന കുട്ടികളെ ചവറ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി സ്വദേശികളായ 16 വയസ്സുള്ളവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ ചവറയിലെ പഴക്കടയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് പിടികൂടിയത്.
ഇരവിപുരത്തുനിന്നും മോഷ്ടിച്ച ബൈക്കാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. കൊല്ലത്ത് പല വീടുകളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതും ഇവരുടെ രീതിയായിരുന്നു.
https://www.facebook.com/Malayalivartha

























