'അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു സാധാരണ ഗ്രാമീണ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയെടുത്ത് ഒരു നാടിന്റെ മുഴുവന്‍ ആരാധാനപാത്രമായ അദ്ധ്യാപിക. സിനിമാ കഥകളെയും വെല്ലും ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ കൊല്ലം ചവറയിലെ തങ്കലത ടീച്ചറുടെ ജീവിതം...' വൈറലായി കുറിപ്പ്
അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു സാധാരണ ഗ്രാമീണ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയെടുത്ത് ഒരു നാടിന്റെ മുഴുവന്‍ ആരാധാനപാത്രമായ അദ്ധ്യാപികയെക്കുറിച്ച് ഏറെ വികാരഭരിതമായി കുറിക്കുകയാണ് ആനന്ദ് ബനഡിക്ട് എന്ന യുവാവ്. സിനിമാ കഥകളെയും വെല്ലും ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ കൊല്ലം ചവറയിലെ തങ്കലത ടീച്ചറുടെ ജീവിതം. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുക തന്നെ ചെയ്യും, കുട്ടികളുടെ എണ്ണക്കുറവ് മൂലം മൃതിയടയേണ്ടി വരുമായിരുന്ന ഒരു സ്ക്കൂളിന് മൃതസഞ്ജീവനി നൽകിയ തങ്കലത ടീച്ചർ.. എന്ന് കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു സാധാരണ ഗ്രാമീണ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയെടുത്ത് ഒരു നാടിന്റെ മുഴുവന്‍ ആരാധാനപാത്രമായ അദ്ധ്യാപിക. സിനിമാ കഥകളെയും വെല്ലും ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ കൊല്ലം ചവറയിലെ തങ്കലത ടീച്ചറുടെ ജീവിതം ... ചിലർ വരുമ്പോൾ ചരിത്രം വഴിമാറുക തന്നെ ചെയ്യും, കുട്ടികളുടെ എണ്ണക്കുറവ് മൂലം മൃതിയടയേണ്ടി വരുമായിരുന്ന ഒരു സ്ക്കൂളിന് മൃതസഞ്ജീവനി നൽകിയ തങ്കലത ടീച്ചർ..
തങ്കലത ടീച്ചറിന്റെ 2020ലെ ദേശീയ അധ്യാപക അവാർഡിന്റെ തങ്കതിളക്കത്തിലാണ് തെക്കുംഭാഗം ഗ്രാമം.. പലരും പറഞ്ഞു സ്ക്കൂൾ പൂട്ടും, ടീച്ചർ മറ്റൊരുസ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്ന്.. ഇതൊന്നും ടീച്ചറിലെ ഇച്ഛാശക്തിയെ തളർത്തിയില്ല. പി.ടി.എ യും നാട്ടുകാരും ടീച്ചറിന്റെ ആശയങ്ങൾക്ക് പിൻതുണയുമായി എത്തി.. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരു സർക്കാർ പൊതുവിദ്യാലയത്തെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിച്ച ധീര ചരിത്രത്തിന് കിട്ടിയ അംഗീകാരമാണ് തങ്കലത ടീച്ചർക്ക് ദേശീയ അധ്യാപക അവാർഡ്.
ഹെഡ്മിസ്റ്റർസായി പ്രമോഷൻ കിട്ടി 2010 ൽ തങ്കലത ടീച്ചർ ചവറ തെക്കുംഭാഗം ഗവ: എൽ.പി.എസിൽ എത്തുമ്പോൾ കുട്ടികളുടെ എണ്ണം വെറും 27...!!! ഇന്ന് പത്ത് വർഷം പിന്നിടുമ്പോൾ തെക്കുംഭാഗം ഗവ: എൽ.പി.എസിലെ കുട്ടികളുടെ എണ്ണം 337...!!! ഓരോ ക്ലാസ്സിനും രണ്ട് ഡിവിഷൻ വീതം പ്രീ പ്രൈമറി ഡിവിഷനിൽ 136 കുട്ടികൾ മാത്രമല്ല സ്ക്കൂളിന്റെ അന്തരീക്ഷമാകെ ടീച്ചർ മാറ്റിമറിച്ചു. സ്ക്കൂളിലേക്ക് കുട്ടികൾ താൽപര്യപൂർവ്വം വരാൻ പ്രകൃതി സൗഹൃദ അന്തരീക്ഷം, ക്ലാസ് റൂമുകളിൽ എ.സി, പ്ലാസ്റ്റിക്ക് ഫ്രീ സോൺ, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ പടിക്ക് പുറത്ത്.. സ്ക്കൂൾ അങ്കണത്തിലെ ഓരോമരങ്ങളുടെയും ബൊട്ടാണിക്കൽ പേരുകൾ മരങ്ങളിൽഎഴുതി വെച്ചു. കഴിഞ്ഞ അധ്യായന വർഷം സ്ക്കൂളിൽ ജൈവ വൈവിധ്യം ഒരുക്കിയതിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം.
ജൈവ വൈവിധ്യ തോട്ടത്തിൽ ഔഷധസസ്യങ്ങൾ, 32 ഇനം പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തി മധുര വനം, തേനിച്ചക്കൂട്, നക്ഷത്രവനം, ജൈവ പച്ചക്കറി, സ്ക്കൂൾ ആകെ മാറുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, നാട്ടുകാർ, പി.ടി.എ എന്നിവരുടെ സഹകരണത്തോടെ തങ്കലത ടീച്ചർ പുതിയ ചരിത്രം എഴുതി. കൊല്ലം വിമലഹൃദയാ സ്ക്കൂളിന് സമീപമാണ് തങ്കലത ടീച്ചർ താമസിക്കുന്നത്. ഭർത്താവ് അജിത് റെയിൽവേ സുപ്രണ്ടായി അടുത്തിടെ റിട്ടയേർഡായി. മക്കൾ അക്ഷയ്, അനശ്വര. കുട്ടികളുടെ എണ്ണക്കുറവ് മൂലം മൃതിയടയേണ്ടി വരുമായിരുന്ന ഒരു സ്ക്കൂളിന് മൃതസഞ്ജീവനി നൽകി തങ്കലത ടീച്ചർ പുനർ ജീവൻ നൽകി. അതെ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുക തന്നെ ചെയ്യും.. ഇന്ന് ലോക അദ്ധ്യാപക ദിനം.. എല്ലാ ഗുരുക്കന്മാരേയും സ്മരിക്കുന്നു..നമ്മുടെ എല്ലാ പ്രിയപ്പെട്ട ഗുരുനാഥൻമാർക്കും ജഗദീശ്വരൻ ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
ആശംസകൾ ...
https://www.facebook.com/Malayalivartha

























