എങ്ങനെയാണ് മലബാർ കലാപം ഒരു ഹിന്ദു മുസ്ലിം കലാപമായി ചിത്രീകരിക്കപ്പെടുന്നത്; ആരുടെ താല്പര്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വളച്ചൊടിക്കലുകൾ ഇവിടെ നടക്കുന്നത്; കേന്ദ്രസർക്കാരും ചരിത്രവും ചരിത്ര അനുകൂലികളും ഇതിനുള്ള ഉത്തരം പറഞ്ഞേ മതിയാകൂ; മലബാർ കലാപമെന്ന തീരാ നോവിന്റെ ചരിത്രം വിശദീകരിച്ച് വീണ എസ് നായർ

200 വർഷത്തെ ബ്രിട്ടീഷ് അധിനിവേശ കാല ചരിത്രത്തെക്കുറിച്ച് നമ്മളെല്ലാവരും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിച്ചിട്ടുണ്ട് പഠിക്കുന്നുണ്ട്. ജാലിയൻവാലാബാഗിനെ കുറിച്ചും ചൗരിചൗരയെ കുറിച്ചും ഒക്കെ നമ്മൾ വായിക്കാറും പഠിക്കാറുമുണ്ട്. പക്ഷേ പല കാരണങ്ങൾകൊണ്ടും കേരളത്തിൽ നടന്നിട്ടുള്ള ഈ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ നടന്നിട്ടുള്ള പോരാട്ടങ്ങളെ കുറിച്ച് കാര്യമായി ഒന്നും പഠനത്തിന്റെ ഭാഗമായി വന്നു കണ്ടിട്ടില്ല.
അതിന് പ്രധാനപ്പെട്ട ഒരു കാരണംബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയിരുന്നത് കേരളത്തിലെ മലബാർ പ്രദേശത്താണ് ഏറെയും പോരാട്ടങ്ങൾ നടന്നിട്ടുള്ളത് എന്നതുകൊണ്ട് ആകാം. നമുക്കൊക്കെ അറിയാവുന്നതുപോലെ മുൻ കാലഘട്ടത്തിൽ കേരളത്തിന്റെ രൂപീകരണത്തിന് ഒക്കെ മുമ്പ് കൊച്ചിയും തിരുവിതാംകൂറും രാജഭരണത്തിനു കീഴിലായിരുന്നു.
മലബാർ പ്രദേശം ആകട്ടെ അന്നത്തെ മദ്രാസിയുടെ ഭാഗവുമായിരുന്നു. അതുകൊണ്ടുതന്നെ ഏറെയും ഇത്തരത്തിലുള്ള സ്വാതന്ത്ര സമരത്തോടനുബന്ധിച്ചുളള പോരാട്ടങ്ങളും പ്രതിഷേധങ്ങളും ഒക്കെ ചരിത്രത്തിൽ നടന്നിരിക്കുന്നത് മലബാർ കേന്ദ്രീകരിച്ചാണ്. ഉദാഹരണത്തിന് പയ്യന്നൂർ പ്രദേശത്തേക്ക് പോയിക്കഴിഞ്ഞാൽ മഹാത്മാഗാന്ധി നട്ട ഗാന്ധിമാവ് വളരെ പൊന്നുപോലെ പ്രദേശവാസികൾ സംരക്ഷിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
ഇതൊക്കെ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നടന്നിട്ടുള്ള പ്രധാനപ്പെട്ട ഓർമ്മകളായി സൂക്ഷിച്ചു വയ്ക്കുന്നത്. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല കേരളത്തിലും അത്യാവശ്യം വലിയ രീതിയിലുള്ള പോരാട്ടങ്ങൾ തന്നെ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരായി നടന്നിട്ടുണ്ട്. 1857 ഫസ്റ്റ് ഫ്രീഡം ഓഫ് ഇൻഡിപെൻഡൻസ് നടക്കുന്നതിന് എത്രയോ മുൻപ് തന്നെ 1812 കേരളത്തിലെ വയനാട് കുറിച്ചി കലാപം നടന്നിട്ടുണ്ട്.
കുറിച്ചി കലാപം ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ആ പ്രദേശത്തെ ആദിവാസികൾ കൂട്ടായി നിന്നു കൊണ്ട് നടത്തിയ വലിയൊരു പ്രക്ഷോഭം ആയിരുന്നു. അതിനു ശേഷം കേരളത്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ നടന്നിട്ടുള്ള പ്രധാനപ്പെട്ട ഒരു പ്രതിഷേധം അല്ലെങ്കിൽ സമരം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ് 1921ലെ മലബാർ കലാപം.
കഴിഞ്ഞ ദിവസങ്ങളിൽ മലബാർ കലാപം വീണ്ടും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല ഇന്ത്യൻ കൗൺസിൽ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഡിക്ഷ്ണറി ഓഫ് ഫ്രീഡം struggle നിന്ന് അവർ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുതിയ ശുപാർശ ഡിഷ്ണറി of freedom struggle നിന്നും 387 പേരുടെ പേര് വെട്ടി കളയണം എന്നായിരുന്നു.
387 പേരുകൾ വെട്ടി കളയുമ്പോൾ അതിൽ പ്രധാനപ്പെട്ട രണ്ടു പേരുകൾ കൂടി വെട്ടിക്കളയാൻ പോവകയാണ്. ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ മലബാർകലാപം നയിക്കുകയും രക്തസാക്ഷി ആവുകയും ചെയ്തു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആലി മുസ്ലിയാരും ഒന്നും ഇനി സ്വാതന്ത്ര്യസമരസേനാനികളുടെ പോരാളികളുടെ പേരുകളുടെ കൂട്ടത്തിൽ ഉണ്ടാകില്ല എന്ന് അർത്ഥം 1921ലെ മലബാർ കലാപത്തെ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടമായി അല്ല, മറ്റൊരർത്ഥത്തിൽ വളച്ചൊടിച്ചുകൊണ്ട് ഇതിനെ ഒരു ഹിന്ദു മുസ്ലിം കലാപം ആക്കി തീർക്കാൻ ഉള്ള ഗൂഢമായ ശ്രമം പല കോണുകളിൽനിന്നും നടക്കുന്നു.
അതിന് കേന്ദ്ര സർക്കാരിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഹിസ്റ്റോറിക്കൽ റിസർച്ച് ഇപ്പോൾ ചുക്കാൻ പിടിക്കുന്നു എന്ന് വേണം പറഞ്ഞു വയ്ക്കാം. ഇനി ഇത് ശരിക്കും ഒരു ഹിന്ദു മുസ്ലിം കലാപം ആയിരുന്നോ? അതോ ബ്രിട്ടീഷ് ശക്തികൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നോ. ഇതിനുള്ള ഉത്തരം ചരിത്രവും ചരിത്ര ഗവേഷകരും നമുക്ക് നൽകുന്നു. കെ എം പണിക്കർ, എം ഗംഗാധരൻ അടക്കമുള്ള ചരിത്രകാരന്മാർ അവരുടെ പുസ്തകങ്ങളിൽ കൃത്യമായി ഇത് ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ നടന്ന ഒരു പോരാട്ടം ആണ് എന്ന് പറഞ്ഞു വെച്ചിട്ടുണ്ട്.
യുഎസ് ചരിത്രകാരനായ സ്റ്റീഫനെ ഡെയിലി അടക്കം ഇതിനെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാറിന്റെ ഭാഗമായിരുന്ന സി ഗോപാലൻ നായർ അടക്കം അവരുടെ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നത് വായിച്ചു തന്നെ അറിയണം. അദ്ദേഹത്തിന്റെ ദ മാപ്പിള റെബേല്യൺ എന്ന പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. It was not a fanaticism it was not agrarian couple it was not destitution. The evidence conclusively shows that it was influence of Khilafat and non cooperation movement that drove them to their crime. their intention was absurd though it may seem to support the British government . ബ്രിട്ടീഷുകാരുടെ ഭാഗമായിരുന്ന സി ഗോപാലൻ നായർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കോഴിക്കോട് നടന്ന കോഴിക്കോട് ട്രിബ്യൂണലിനെ വിധി പ്രഭാവത്തെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത് മറ്റൊന്നുമല്ല അത് ഒരു മത ഭ്രാന്തിനെ ഭാഗമായിരുന്നില്ല ഒരു കാർഷിക പ്രശ്നവും ആയിരുന്നില്ല മറിച്ച് ഖിലാഫത്ത് മൂവ്മെന്റ് അതുപോലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഒക്കെ വല്ലാത്ത സ്വാധീനമാണ് മാപ്പിള ഭാഗമായി നടന്ന കലാപങ്ങളിലേക്ക് അല്ലെങ്കിൽ ക്രൈസിലേക്ക് ജനതയെ കൊണ്ടെത്തിച്ചത് എന്നാണ്.
യുഎസ് ചരിത്രകാരനും രചയിതാവുമായ സ്റ്റീഫൻ ഈ വിഷയത്തെക്കുറിച്ച് ഗാഢമായ ഗവേഷണം നടത്തിയ വ്യക്തിത്വമാണ്.അദ്ദേഹം പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല മാപ്പിള റെബേല്യൺ അഥവാ മാപ്പിള കലാപം ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ഖിലാഫത്തിന്റയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും അടക്കം സ്വാധീനത്തിൽ ആ പ്രദേശത്തെ ജനത നയിച്ച വലിയ സ്വാതന്ത്രസമര പോരാട്ടമാണ് എന്നാണ് പ്രസിദ്ധർ ആയിട്ടുള്ള ചരിത്രകാരന്മാരും അവരുടെ ഗവേഷണ പ്രബന്ധങ്ങളും രചനകളും ഒക്കെ തന്നെ പറഞ്ഞുവയ്ക്കുന്നത്.
പിന്നെ ആർക്കാണ് മലബാർ കലാപത്തെ ഒരു ഹിന്ദു മുസ്ലിം കലാപം ആയി പുനർ ചിത്രീകരിക്കാൻ ഇത്രയും അധികം താല്പര്യം. അതെ ഇന്ത്യൻ കൗൺസിലർ ഹിസ്റ്റോറിക്കൽ റിസർച്ച് അടക്കമുള്ള പ്രസ്ഥാനങ്ങൾ വരുംദിനങ്ങളിൽ അതിനുള്ള ഉത്തരം പറഞ്ഞേ മതിയാകൂ കയുള്ളൂ.
മലബാർ കലാപം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പശ്ചാത്തലം എന്താണെന്ന് നമുക്ക് പരിശോധിക്കാം.1919 തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ യൂറോപ്യൻ ശക്തികൾ വലിയ രീതിയിലുള്ള പോരാട്ടവും അധിനിവേശമാണ് നടത്തിയത്. ഇതിനെതിരെ ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി.
സ്വാഭാവികമായും ഇന്ത്യയിലും അതിന്റെ അലയൊലികൾ എത്തിച്ചേരുക യുണ്ടായി. അലി സഹോദരന്മാരാണ് ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖർ. ഭിന്നിപ്പിച്ച് ഭരിക്കുക അതായത് ഹിന്ദു മുസ്ലിം സഹോദരങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് ഭരിക്കുക എന്ന ബ്രിട്ടീഷ് ശക്തികളുടെ ഗൂഢ തന്ത്രത്തിന് എതിരെ ഒരുമിച്ച് പോരാടുക എന്ന ദീർഘവീക്ഷണത്തോട് കൂടിയുള്ള ഒരു പോരാട്ടം കൂടി ഇതിന്റെ ഭാഗമായി ഉയർന്നു വരുന്നുണ്ടായിരുന്നു.
മഹാത്മാഗാന്ധിയും ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനവും ഖിലാഫത്തും സ്വരാജും ഒരുമിച്ച് ചേർത്തുകൊണ്ട് അവരുടെ പോരാട്ടത്തിന് പ്രധാന അജണ്ടകൾ ആക്കികൊണ്ട് മുന്നോട്ട് യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. സ്വാഭാവികമായും ഹിന്ദു മുസ്ലിം വർഗീയ വിഷവിത്തുകൾ പാകി കൊണ്ട് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് എതിരെ ഒരുമിച്ച് നിന്ന് ഹിന്ദു മുസ്ലിങ്ങളെ കൂട്ടിച്ചേർത്തു വച്ചുകൊണ്ട് പോരാട്ടo നയിക്കുക എന്നത് തന്നെയാണ് മഹാത്മാഗാന്ധിയുടെ ലക്ഷ്യം.
അങ്ങനെ സ്വരാജും നിസ്സഹകരണ പ്രസ്ഥാനവുമായി മഹാത്മാഗാന്ധി അലി സഹോദരങ്ങളായ ശൗക്കത്തലിയും മുഹമ്മദലിയും യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായി കേരളത്തിലേക്കും അവരുടെ സ്വാതന്ത്ര്യസമര യാത്ര എത്തിച്ചേരുകയാണ്. കേരളത്തിലെ ഏറനാടും വള്ളുവനാടും അടക്കമുള്ള പ്രദേശങ്ങളിൽ ഗാന്ധിജിയും അലി സഹോദരന്മാരും ജനങ്ങളെ അഭിസംബോധന ചെയ്തു.
ഇങ്ങനെ കേരളത്തിലും ഖിലാഫത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുകയും സ്വരാജിനെ ചേർത്തുവച്ചുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തെ ചേർത്തുകൊണ്ടുള്ള സ്വാതന്ത്ര്യ സമര പോരാട്ടം നടത്തുകയും ചെയ്തു. പിന്നീട് മലബാർ കലാപമായി തന്നെ മാറിയത്. മലബാർ കലാപത്തോടനുബന്ധിച്ച് നടന്ന ഏറ്റവും വലിയ സംഘട്ടനവും സംഘർഷവും ആയിരുന്നു പൂക്കോട്ടൂർ കലാപം. 23 വണ്ടി ബ്രിട്ടീഷ് സൈന്യം ഓഗസ്റ്റ് 26 1921ൽ പൂക്കോട്ടൂരിൽ എത്തിച്ചേരുകയാണ്. പരിഭ്രാന്തരായ ജനങ്ങൾ ഖിലാഫത്ത് നേതാവായ വടക്കേവീട്ടിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ 23 വണ്ടി ബ്രിട്ടീഷ് സൈന്യത്തോട് പോരാടി ഏറ്റുമുട്ടി.
250ഓളം ജീവനുകളാണ് അന്നത്തെ ആ പൂക്കോട്ടൂർ കലാപത്തിൽ നഷ്ടപ്പെട്ടത്. ഒടുവിൽ ഖിലാഫത്ത് നേതാവ് കലാപത്തിന് നേതൃത്വം കൊടുത്ത വ്യക്തികളിൽ ഒരാളുമായ വടക്കേവീട്ടിൽ മുഹമ്മദ് കൊല്ലപ്പെടുന്നു.കലാപത്തിനുശേഷം ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടിയിലേക്ക് പുറപ്പെടുകയാണ്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും പിടികൂടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇരുവരെയും പിടികൂടി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവച്ച് കൊല്ലുകയും ആലിമുസ്ലിയാര് തൂക്കിക്കൊല്ലുക യും ബ്രിട്ടീഷ് ചെയ്തു. ഏതാണ്ട് ആയിരത്തിലധികം വിലപ്പെട്ട ജീവനുകളാണ് ഈ കലാപത്തിന് ഭാഗമായി നഷ്ടമായത്. 1921 ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ് നവംബർ 17 രേഖപ്പെടുത്തിയിരിക്കുന്നത്.
മലബാർ കലാപത്തിന് ഭാഗമായി പിടികൂടിയ ഇരുന്നൂറോളം കലാപകാരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ ബ്രിട്ടീഷ് സൈന്യം ഒരു വാഗണിൽ തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നു. ഇതിൽ 64 പേര് ആണ് 64 വിലപ്പെട്ട ജീവനുകളാണ് ശ്വാസംകിട്ടാതെ മരണപ്പെടുന്നത്. ചിലർ ബോധരഹിതരാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. ഇതിൽ മുസ്ലിം സഹോദരങ്ങൾ മാത്രമായിരുന്നില്ല ഇല്ലാതായത്.
നിരവധി ഹിന്ദു സഹോദരങ്ങൾക്കും അവരുടെ ജീവൻ നഷ്ടമായി. കുന്നപ്പള്ളി അച്യുതൻനായർ, മേലത്ത് ശങ്കരൻനായർ, ഉണ്ണി പുറയാൻ, ചെട്ടി ചുപ്പു ഇങ്ങനെ നിരവധി ഹിന്ദു മതവിശ്വാസികളും മരിച്ചു. എങ്ങനെയാണ് മാപ്പിളലഹളയെ ഹിന്ദു-മുസ്ലീം കലാപമാക്കി ചിത്രീകരിക്കാൻ സാധിക്കുന്നത്. ICHR ഈ വാഗൺ ട്രാജഡിയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ട സമര പോരാളികളുടെ പേരുകൾ പോലും നീക്കം ചെയ്യാനുള്ള ശ്രമം നടത്തുകയാണ് എന്ന് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ പശ്ചാത്തലത്തിൽ വീണ്ടും വീണ്ടും കേന്ദ്രസർക്കാരിനോടും ഐ സി എച്ച് ആറിനോടും ചോദിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് എങ്ങനെയാണ് മലബാർ കലാപം ഒരു ഹിന്ദു മുസ്ലിം കലാപമായി ചിത്രീകരിക്കപ്പെടുന്നത്. അത് എങ്ങനെയാണ് ഒരു ഹിന്ദു മുസ്ലിം കലാപം ആയി ചിത്രീകരിക്കാൻ സാധിക്കുന്നത്.
ഇത് ആരുടെ താൽപര്യമാണ് ആരുടെ താല്പര്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ICHRനോട് ചോദിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് എങ്ങനെയാണ് മലബാർ കലാപം ഒരു ഹിന്ദു മുസ്ലിം കലാപം ആയി ചിത്രീകരിക്കപ്പെടുന്നത് അത് എങ്ങനെയാണ് ഒരു ഹിന്ദു മുസ്ലിം കലാപം ആയി ചിത്രീകരിക്കാൻ സാധിക്കുന്നത് . ആരുടെ താല്പര്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്?
ICHR എന്ന് ചരിത്രത്തെ കൃത്യമായി രേഖപ്പെടുത്താൻ ബാധ്യതപ്പെട്ട ഒരു സംവിധാനത്തിന് പോലും എങ്ങനെയാണ് ഇതിന് സാധിക്കുന്നത് ആർക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള വളച്ചൊടിക്കലുകൾ ഇവിടെ നടക്കുന്നത്. കേന്ദ്രസർക്കാരും ചരിത്രവും ചരിത്ര അനുകൂലികളും ഇതിനുള്ള ഉത്തരം പറഞ്ഞേ മതിയാകൂ.
https://www.facebook.com/Malayalivartha

























