ഹരിപ്പാട് ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന് ദാരുണാന്ത്യം....

ഹരിപ്പാട് ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന് ദാരുണാന്ത്യം. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ ജയ്മോന്‍(43) ആണ് ദാരുണമായി മരിച്ചത്
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആനയ്ക്ക് തീറ്റ നല്‍കാനായി എത്തിയപ്പോള്‍ ജയ്മോനെ ആന തുമ്പി കൈകൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























