കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് വാളയാറിൽ വെച്ച് എക്സൈസ് പിടിയിലായത്.
ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമം നടന്നത്. എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡിലാക്കി.
"
https://www.facebook.com/Malayalivartha


























