നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സിനാൻ. ഇന്ന് പുലർച്ചെ സിനാൻ സെൽഫി എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു സിനാൻ. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളിൽ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു.
സെൽഫി എടുക്കാൻ സിനാൻ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
https://www.facebook.com/Malayalivartha


























