കണ്ണീർക്കാഴ്ചയായി... വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...

കണ്ണീർക്കാഴ്ചയായി... വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ നിന്നുള്ള മൂന്ന് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പതിനേഴുകാരൻ അദിനാൻ, പതിനഞ്ചുകാരനായ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മുബഷീർ എന്ന കുട്ടി കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടെയാണ് അദിനാനും ആഷിഖും അപകടത്തിൽപ്പെട്ടത്.
മൈസൂരിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട്ടിലെ ബാവലിയെ മഖാം സന്ദർശിക്കാനായി വിദ്യാർഥികൾ അവിടെ ഇറങ്ങിയതായിരുന്നു. അതിനിടെ തൊട്ടടുത്തുളള പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു മുബഷീർ. അപകടത്തിൽ മൂബഷീർ രക്ഷപ്പെട്ടു. രക്ഷപ്പെടുത്താനിറങ്ങിയ രണ്ടു പേരും മുങ്ങി മരിച്ചു.
"
https://www.facebook.com/Malayalivartha


























