കോളജുകള്‍ തുറക്കുന്നതിനു പിന്നാലെ സ്‌കൂളുകളും.... അടുത്ത മാസം സ്‌കൂളുകളും തുറക്കാന്‍ ആലോചന

കോളജുകള്‍ തുറക്കുന്നതിനു പിന്നാലെ സ്‌കൂളുകളും....അടുത്ത മാസം സ്‌കൂളുകളും തുറക്കാന്‍ ആലോചന. സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നു മുഖ്യമന്ത്രി .
കുട്ടികള്‍ക്കിടയില്‍ സിറോ പ്രിവെലന്‍സ് പഠനം നടത്തുമെന്നും മുഖ്യമന്ത്രി .കോളജിലെത്തുന്നതിനു മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലുമെടുക്കണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ വേണമെന്ന് പറയുന്നില്ല, എന്നാല്‍ അധ്യാപകര്‍, ജീവനക്കാര്‍, സ്‌കൂള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കുട്ടികളുടെ വീടുകളിലുള്ളവര്‍ എന്നിവരെല്ലാം വാക്‌സിനെടുക്കണം.
വാക്സിന്‍ ലഭിക്കാനായി വിദ്യാര്‍ഥികള്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. ഒന്നാമത്തെ ഡോസെടുത്ത് നിശ്ചിത ഇടവേള കഴിഞ്ഞവര്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.
ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോളജ് വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ നടത്തും. വാക്സിനെടുക്കാത്ത വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിനു നല്‍കും. അതടിസ്ഥാനമാക്കി സര്‍വകാലാശാലാ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വാക്സിനെടുക്കാതെ ആരും മാറിനില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആന്റിജന്‍ ടെസ്റ്റ് ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കാനും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനം.
രോഗികളുള്ള വീടുകളിലുള്ളവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും. മറ്റു സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അവരുടെ വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അതിഥിത്തൊഴിലാളികള്‍ക്കു വാക്സിന്‍ നല്‍കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കും.
"
https://www.facebook.com/Malayalivartha


























