Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവിനെ കണ്ട്‌ ഞെട്ടിത്തരിച്ചു; ഇതിനിടയിൽ പ്ലേ ആയത് "താലികെട്ടിക്കോട്ടെ" എന്ന ശബ്ദ സന്ദേശം; ഫോൺ പരിശോധിച്ചപ്പോൾ ബ്രോ എന്ന പേരിൽ സേവ് ചെയ്തത് പ്രവീണിന്റെ നമ്പർ:- കാളിയമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവിതയെ കാമുകൻ ക്ഷേത്രത്തിൽ വച്ച് താലികെട്ടി:- വീട്ടുകാർ കാൺകെ ഫോൺ സംഭാഷണത്തിലും ചാറ്റിലും മുഴുകി! ചതിച്ചെന്ന് അറിഞ്ഞിട്ടും ഭാര്യയെ അവസാനമായി കാണാൻ സതീഷ് നാട്ടിൽ എത്തി...

12 SEPTEMBER 2021 08:07 AM IST
മലയാളി വാര്‍ത്ത

ഭർതൃവീട്ടിൽ ജീവനൊടുക്കിയ സവിതയെയും കാമുകൻ പ്രവീണിനെയും കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിലെ ജോലിക്കിടയിൽ പരിചയപ്പെട്ട പ്രവീണുമായി സവിതയ്ക്കുണ്ടായിരുന്നത് വിട്ടുപിരിയാൻ കഴിയാത്ത ബന്ധം.

കഴിഞ്ഞ നാലിന് ക്ഷേത്രത്തിൽ വച്ച് കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീൺ സവിതയെ താലി ചാർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അമ്മായിയമ്മയോട് കാളിയമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവിത തിരികെ എത്തിയത് സതീഷ് കെട്ടിയ താലിമാല ഇല്ലാതെയായിരുന്നു,

ഇത് ശ്രദ്ധയില്‍പെട്ട അമ്മായിയമ്മ താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ലെന്നും, കാമുകൻ കെട്ടിയ താലിയാണെന്നും മനസിലാക്കിയത്.മകനോട് ഈ വിവരം മറച്ചുവച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സതീഷ് നാട്ടിലേയ്ക്ക് വരാനൊരുങ്ങിയത്.

രണ്ടര വർഷം മുമ്പായിരുന്നു കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം നടന്നത്. തുടർന്ന് സതീഷ് വിദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുകയറി. ഇവിടെവച്ചായിരുന്നു പ്രവീണിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയിട്ട് വന്നാലും രാത്രി വൈകിയും ഫോൺ സംഭാഷണത്തിലും വാട്ട്സ് ആപ് ചാറ്റിലും സവിത മുഴുകിയതോടെ സതീഷിന്റെ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും സംശയം തോന്നുകയായിരുന്നു.

വൈകാതെ തന്നെ അത് ഭർത്താവുമായുള്ള ഫോൺ വിളി ആയിരുന്നില്ലെന്ന് വീട്ടുകാർക്ക് വ്യക്തമായി. അതിരുവിട്ട സംഭാഷണവും സൂപ്പർ മാർക്കറ്റിലെ സഹ പ്രവർ‌ത്തകന്റെ സൗഹൃദ സന്ദർശനങ്ങളും വീട്ടുകാർ ഇടപെട്ട് വിലക്കി. സഹപ്രവർത്തകനുമായുള്ള അടുപ്പം കുടുംബപ്രശ്നങ്ങൾക്ക് കാരണമായതോടെ സവിതയോട് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിക്കാൻ ഭർത്താവ് സതീഷ് ആവശ്യപ്പെട്ടു.

തുടർന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. വീട്ടിൽ ഒറ്റയ്ക്കായ ഭാര്യയെ വിളിക്കാൻ സതീഷ് ശ്രമിക്കുമ്പോഴെല്ലാം സംസാരിക്കാൻ താത്പര്യം ഇല്ലാതെ ഒഴിവാകുകയും, പെട്ടെന്ന് കോൾ കട്ട് ചെയ്യുകയുമായിരുന്നു സവിത ചെയ്തിരുന്നത്.


ഇതിന് മുമ്പ് വിവാഹവാർഷികത്തിന് സർപ്രൈസ് നൽകാൻ 2020 ൽ സതീഷ് അപ്രതീക്ഷിതമായി നാട്ടിലെത്തി. സതീഷ് വീട്ടിലെത്തിയതോടെ ഞെട്ടിത്തരിച്ച സവിത പരിഭ്രാന്തയായി. ഈ സമയം ഫോണിൽ താലികെട്ടിക്കോട്ടെ എന്ന ശബ്ദസന്ദേശം എത്തി. ഫോൺ വാങ്ങി നോക്കിയപ്പോൾ കണ്ടത് ബ്രോ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന പ്രവീണിന്റെ നമ്പർ ആയിരുന്നു.

 

 

വെറും സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിൽ ഉള്ളതെന്നും, വിളിച്ച് താകീത് ചെയ്യാമെന്നും പറഞ്ഞ് സവിത അന്ന് തടിതപ്പി. കോവിഡിനെത്തുടർന്ന് കുറച്ചുകാലം നാട്ടിൽ നിന്ന സതീഷ് വീണ്ടും ഗൾഫിലേയ്ക്ക് മടങ്ങിയതോടെ പാരാമെഡിക്കല്‍ കോഴ്സ് കഴിഞ്ഞ സവിതയെ പുതിയകാവിലുള്ള ഒരു ലാബില്‍ ജോലിക്ക് അയച്ചു. പിന്നീട് ഇവിടെ വച്ച് വീണ്ടും കാമുകനുമായി ബന്ധം തുടരുകയായിരുന്നു.

സതീഷിന്റെ അമ്മയും, സഹോദരിയുടെ മകളുമായിരുന്നു സവിതയ്ക്കൊപ്പം താമസിച്ചിരുന്നത്. പ്രവീണിനെ മനസ്സിൽ പ്രതിഷ്ഠിച്ച് നടന്ന സവിത ഇവരുമായി അടുപ്പം കാണിക്കില്ലായിരുന്നു. ഈ സമയമെല്ലാം പ്രവീണുമായി ഫോൺ സംഭാഷണങ്ങളിലും ചാറ്റിലും മുഴുകി സമയം തള്ളിനീക്കും.

ഈ ബന്ധത്തെക്കുറിച്ച് സവിതയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ നാട്ടിലേക്ക് ജോലി അവസാനിപ്പിച്ച്‌ മടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സവിത ആത്മഹത്യ ചെയ്തത്.

തനിക്കൊപ്പം ജീവിക്കാൻ സവിത പ്രവീണിനെ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാര്യയും മക്കളുമുള്ളതിനാൽ അവരെ ഉപേക്ഷിച്ച് സവിതയ്ക്കൊപ്പം പോകാൻ കാമുകൻ തയ്യാറായിരുന്നില്ല. ആത്മഹത്യ ചെയ്യുന്ന ദിവസവും സവിത തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് പ്രവീണിനോട് വാശിപിടിച്ചു.

അയാൾ അതിന് വഴങ്ങിയില്ല. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ അർദ്ധരാത്രിയോടെ സവിതയുടെ വീട്ടിലെത്തിയത്. പ്രവീൺ തന്നെ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയ സവിത മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും കതകിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. പരിഭ്രാന്തനായ യുവാവ് വീടിന് പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചശേഷം തന്ത്രപൂർവ്വം അവിടെ നിന്ന് മുങ്ങുകയായിരുന്നു.

വീട്ടുകാരും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് കൈത്തണ്ടയിലെ ഞരമ്പ് അറുത്തശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സവിതയെ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കാമുകന്‍ രാത്രിയില്‍ വന്നതിന് ശേഷമാണ് സവിത ആത്മഹത്യ ചെയ്തത് എന്ന തെളിവുകള്‍ ഉണ്ടായിട്ടും സതീഷിന്റെ പീഡനത്തെ തുടര്‍ന്നാണ് സവിത ആത്മഹത്യ ചെയ്തതെന്നാണ് അവര്‍ പരാതിയില്‍ പറയുന്നത്.

വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഭാര്യ മരിച്ചത് അറിഞ്ഞ് സതീഷ് ദുബായില്‍ നിന്നുമെത്തിയിരുന്നു. സവിതയുടെ മൃതദേഹം അവസാനമായി കണ്ടതിന് ശേഷമായിരുന്നു സംസ്ക്കാരം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (2 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (2 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (3 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (3 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (3 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (3 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (4 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (4 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (4 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (5 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (5 hours ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (5 hours ago)

ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി  (5 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (5 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (5 hours ago)

Malayali Vartha Recommends