ഉമ്മൻ ചാണ്ടി യുഗം ആവർത്തിക്കുമോ? ഇല്ലാക്കഥകൾ സതീശന് നേരെയും ? അന്തം വിട്ട് കോൺഗ്രസ്..

കോൺഗ്രസിൽ വീണ്ടും പണി തുടങ്ങിയോ? കൃത്യം 13 കൊല്ലം മുമ്പാണ് കോൺഗ്രസിൽ ഇത്തരം ഒരുപണി ഒടുവിൽ നടന്നത്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.നിസ്വാർത്ഥനായ ഭരണകർത്താവ്.കാരുണ്യത്തിന്റെ പ്രതിരൂപം.അദ്ദേഹത്തെ ആദ്യം കുരുക്കിയത് ചില കോൺഗ്രസുകാർ തന്നെയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അസൂയാർഹമായ വളർച്ചയിൽ അസൂയ പൂണ്ട അവർ അദ്ദേഹത്തിനെതിരെ ഒരു ഇല്ലാകഥയുണ്ടാക്കി. എന്നിട്ട് സോളാർ കേസ് എന്ന പേരിൽ തിരക്കഥ രചിച്ചു. ആ സോളാർ കേസ് അദ്ദേഹത്തിന്റെ അന്ത്യം കുറിച്ചു
ഉമ്മൻ ചാണ്ടിയെ പോലെ കെ എം മാണിയെയും മറ്റൊരു കേസിൽ കുരുക്കി. ബാർ കേസ് എന്ന് ഇത് അറിയപ്പെട്ടു. അതിനുപിന്നിലും ചില കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു. ബാർ കേസ് കെ എം മാണിയുടെ ജീവിതം അവസാനിപ്പിച്ചു.
കാസർകോട് എംഡിഎംഎയുമായി പടിയിലായ ആൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അടുത്ത ഇര വിഡി സതീശനാണെന്ന് വ്യക്തമായി.ഉമ്മൻ ചാണ്ടിയെയും കെ എം മാണിയെയും നശിപ്പിച്ചവർ ഇതാ സതീശനെതിരെയും രംഗത്തെത്തിയിരിക്കുന്നു.
പ്രതികളിലൊരാളായ പെരുമ്പാവൂർ സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈന്റെ ചിത്രങ്ങളും വീഡിയോയും ആണ് പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എന്ന് ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവകാശപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ ഒരു ബൂത്ത് പ്രസിഡന്റ് കൂടിയാണ് ഇയാൾ എന്നാണ് വിവരം.
മുഹമ്മദ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വി.ഡി സതീശനൊപ്പം നിൽകുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമുണ്ട്. വളരെ അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ നൽകുന്നവയാണ് ഇതിലെ പല ദൃശ്യങ്ങളും. ഇയാളുടെ ഗൃഹപ്രവേശന ചടങ്ങിനുൾപ്പെടെ സതീശൻ പോയിരുന്നെന്നാണ് ഈ ദൃശ്യങ്ങൾ നൽകുന്ന സൂചന.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ നടത്തിയ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു മുഹമ്മദ് ഹുസൈൻ. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേയ്‌സ്ബുക്കിലുണ്ട്.
ഞായറാഴ്ച കാലിക്കടവിൽ നിന്നാണ് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലാകുന്നത്. 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരിൽനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിക്കുന്ന സംഘത്തിന്റെ കണ്ണിയാണ് പിടിയിലായവരെന്നും ലഹരിമരുന്നിന്റെ മൊത്തവിൽപനയാണ് ഇവർ നടത്തിവന്നിരുന്നതെന്നും സൂചനയുണ്ട്.
സംഘത്തിലെ പ്രധാന കണ്ണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദി(43)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടി ചന്തേര പോലീസിന് കൈമാറിയത്. ചന്തേര ഇൻസ്‌പെക്ടർ എം.വി. ഷീജു എൻ.ഡി.പി.എസ്. നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സൈനുൽ ആബിദിൻ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ പ്രദേശിക നേതാവിന്റെ സഹോദരനാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























