Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ വെൽനസ് കേന്ദ്രം...

12 AUGUST 2026 03:32 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്കായി മാത്രമുള്ള രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത ഹോളിസ്റ്റിക് വെൽനസ് കേന്ദ്രമായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ 'മന്ദാര വിമൻസ് വെൽനസ്' കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു. ഹൈലൈറ്റ് ഗ്രൂപ്പ് നേരത്ത പ്രഖ്യാപിച്ച എലനൈൻ വിമൻസ് ഹോസ്പിറ്റലിന് ശേഷം ആരോഗ്യ മേഖലയിൽ ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്ന പദ്ധതിയായിയാണ് മന്ദാര വിഭാവനം ചെയ്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന മന്ദാരയിൽ, ഐഒടി സാങ്കേതികവിദ്യയും ആരോഗ്യ സെൻസറുകളും അടങ്ങിയ 20 ആധുനിക സ്വകാര്യ കോട്ടേജുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗർഭകാല പരിചരണം, പ്രസവാനന്തര ശുശ്രൂഷ, ആർത്തവവിരാമ പരിചരണം, വാർദ്ധക്യകാല പരിചരണം തുടങ്ങി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾക്ക് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുടെയും പരമ്പരാഗത ആയുർവേദത്തിന്റെയും സഹായത്തോടെ സമ്പൂർണ്ണ പരിഹാരവും പരിചരണവുമാണ് മന്ദാരയുടെ ലക്ഷ്യം.

"വനിതാ കേന്ദ്രീകൃത ആരോഗ്യ സംരക്ഷണ മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഹൈലൈറ്റ് 'മന്ദാര' ആരംഭിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് മന്ദാരയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്." ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. "യഥാർത്ഥ പുരോഗതിയിൽ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉൾപ്പെടണം എന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് മന്ദാര. ബിസിനസ്സ് വിപുലീകരണത്തിനപ്പുറം ഞങ്ങളുടെ ലക്ഷ്യബോധത്തിന്റെ തുടർച്ചയാണിത്." ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. ഹൈപ്പർബെറിക് ഓക്സിജൻ ചേമ്പറുകൾ, ഹൈഫെം പെൽവിക് സ്ട്രെങ്ത് തെറാപ്പി, ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും എഐ അധിഷ്ഠിത ക്ലിനിക്കൽ സ്പാ, പ്രകൃതിദത്തമായ ഡിറ്റോക്സ് മാർഗ്ഗങ്ങൾ, പ്രത്യേക ന്യൂട്രീഷൻ ഡയറ്റ് എന്നിവയും മന്ദാരയുടെ പ്രത്യേകതകളാണ്. പ്രസവാനന്തര ശുശ്രൂഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേബി നഴ്‌സറിയും ഇൻഫന്റ് സ്പായും സജ്ജമാക്കിയിട്ടുണ്ട്.

"ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് മന്ദാരയിൽ ഒരുക്കിയിരിക്കുന്നത്. നമ്മുടെ നാട്ടിൽ തന്നെ വനിതകൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രകൃതിദത്തമായ ചികിത്സയിൽ ശാന്തതയോടെ സുഖം പ്രാപിക്കാനും ഊർജ്ജസ്വലരാകാനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ നൽകുന്നത്." ഹൈലൈറ്റ് ഗ്രൂപ്പ് ഹെൽത്ത്‌കെയർ വിഭാഗം സിഇഒ ഡോ. അസ്ഹർ മുബാറക് പറഞ്ഞു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് മുൻഗണന നൽകുന്ന മന്ദാര വെൽനസ് റിട്രീറ്റിന്റെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി https://mandarawellness.in/ ബന്ധപ്പെടുക :+91 99612 00055.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (1 hour ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (2 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (2 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (3 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (3 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (3 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (3 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (3 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (4 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (4 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (4 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (4 hours ago)

Malayali Vartha Recommends