അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന

ഒരു മത്സ്യബന്ധന തൊഴിലാളി കടലിൽ മത്സ്യബന്ധനത്തിന് പോയാൽ അവിടെ ജോലികഴിഞ്ഞ് തിരിച്ച് വരുന്നത് വരെ അയാൾക്കും അയാളുടെ പ്രിയ്യപ്പെട്ടവർക്കും നെഞ്ചിൽ തീയാണ്. ജോലിക്ക് പോയ മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനുളള ജീവൻ രക്ഷാ സംവിധാനങ്ങൾ കേരളത്തിൽ കുറവെന്നതാണ് അതിന്റെ പ്രധാന കാരണം. രക്ഷാപ്രവർത്തനം മെല്ലപ്പോകാകുമ്പോൾ സ്വാഭാവികമായും ആ മത്സ്യത്തൊഴിലാളിയുടെ ജീവൻ നഷ്ടമാകും.
പരന്ന് കിടക്കുന്ന കടലിന്റെ ഏതെങ്കിലും കോണിലേക്ക് അയാളുടെ മൃതദേഹം എത്തുകയും ചെയ്യും. എന്നാൽ അയാളെ നഷ്ടപ്പെടുന്നത് മാത്രമല്ല അയാളുടെ മരണാനന്തരം അവരുടെ കുടുംബത്തിന് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതാകും എന്നുള്ളതാണ്.
പല ആനുകൂല്യങ്ങളും ലഭ്യമാകണം എന്നുണ്ടെങ്കിൽ അതിന് മരണ സർട്ടിഫിക്കറ്റ് വേണം. എന്നാൽ കടലെടുത്ത ഷിജിനെ പോലുള്ള ആളുകളുടെ ജീവന് മരണ സർട്ടിഫിക്കറ്റ് കിട്ടുക എന്നത് ബോഡി കിട്ടാത്തെടുത്തോളം ദുസ്സഹം..അതായത് ജീവിതകാലം മുഴുവൻ വേദനയിലായിരിക്കും ഒരോ മത്സ്യത്തൊഴിലാളിയുടേയും കുടുംബം എന്ന് ചുരുക്കം.
https://www.facebook.com/Malayalivartha

























