സൈറൺ മുഴങ്ങി 150 മരണം..! ഭൂമി രണ്ടായി പിളർന്നു..! പള്ളി മൂടോടെ വീണു 7.4 തീവ്രതയിൽ ഭൂമി കുലുങ്ങി

അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തുടങ്ങിയതോടെയാണ് ഭൂകമ്പത്തിന്റെ ആഘാതം വ്യക്തമായത്. കാലി (Cali) നഗരത്തില്‍ മാത്രം കുറഞ്ഞത് 20 കെട്ടിടങ്ങളെങ്കിലും തകര്‍ന്നു വീണിട്ടുണ്ടെന്നും ഇതിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മേയര്‍ അലെഹാന്ദ്രോ ഈഡര്‍ പറഞ്ഞു.
'കാലിയില്‍ മാത്രം നിലവില്‍ 20-ഓളം കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. എല്ലാ രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ബൊഗോട്ട, മെഡെലിന്‍ നഗരങ്ങളിലെ മേയര്‍മാരോട് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
'പൊതുജനങ്ങള്‍ ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കെട്ടിടങ്ങള്‍ക്ക് വലിയ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിക്കുക. സുരക്ഷിതമല്ലെന്ന് തോന്നുകയാണെങ്കില്‍ ദയവായി കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോക്കോ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിബ്ദോയില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി ഗവര്‍ണര്‍ നുബിയ കരോളിന കോര്‍ഡോബ-കുറി മുന്‍പ് അറിയിച്ചിരുന്നു. തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ അവര്‍, നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് വ്യക്തമാക്കി.
'ചോക്കോയില്‍ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചലനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിന് സമീപമായിരുന്നെങ്കിലും ക്വിബ്ദോയില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും,' ഗവര്‍ണര്‍ 'എക്‌സ്' പ്ലാറ്റ്ഫോമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























