കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പടയൊരുക്കം.... കെ.ഇ.ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ കാനത്തിനെതിരെ പരസ്യമായി രംഗത്ത്

കാനം രാജേന്ദ്രനെതിരെയാണ് സിപിഐയില്‍ പടയൊരുക്കം. കെ.ഇ.ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് കാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഇവര്‍ക്ക് ദേശീയ നേത്യത്വത്തിന്റെ പിന്തുണയുണ്ടെന്നതാണ് സത്യം .
കാനത്തിനെതിരെ രംഗത്തെത്താന്‍ ദേശീയ നേതൃത്വം പച്ചക്കൊടി വീശിക്കഴിഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പിണറായിയുടെ പോക്കറ്റിലാണ് കാനം. ഇതിന് പിന്നി ല്‍ ചില രഹസ്യങ്ങളുണ്ടെന്നാണ് കാനത്തെ മനസ്സിലാക്കുന്നവര്‍ പറയുന്നത്. കാനത്തെ പിണറായി ഹൈജാക്ക് ചെയ്‌തെന്നും വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. അതിന് പിന്നില്‍ അഴിമതിയുടെ മണമുണ്ടെന്ന് വിശ്വസിക്കുന്ന നിരവധി സി പി ഐ നേതാക്കള്‍ കേരളത്തിലുണ്ട്
ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സിപിഐയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ് ഉണ്ടായിരിക്കുന്നത് . ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ കാനത്തിനെതിരെ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതില്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.
കേന്ദ്ര നേതൃത്വത്തിന് താന്‍ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാണ് കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാന്‍ പാടില്ല. അത് ജനറല്‍ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.
കാനത്തിനെതിരായ നീക്കങ്ങളില്‍ സി പി എം നിശബ്ദത തുടരുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ കാനം നടത്തിയ പ്രസ്താവനയില്‍ സി പി എമ്മിന് അമര്‍ഷമുണ്ട്. കേരള കോണ്‍ഗ്രസ് കാനത്തിനെതിരെ പ്രതികരിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ കാനത്തിനെതിരെ ട്രോളുകള്‍ കൊഴുക്കുകയാണ്.
കെ.ഇ. ഇസ്മായിലുമായി പിണറായിക്ക് അടുത്ത ബന്ധമുണ്ട്. കാനത്തെക്കാള്‍ പിണറായിക്ക് പ്രിയം ഇസ്മായിലിനോടാണ്. കാരണം പിണറായി പറയുന്നത് അതേ മട്ടില്‍ ഇസ്മായില്‍ അംഗീകരിക്കും. കാനത്തെ വെട്ടുന്നതില്‍ പിണറായി ഒപ്പമുണ്ടെന്ന് കാനത്തിനുള്‍പ്പെടെ എല്ലാവര്‍ക്കും അറിയാം.
കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ചതില്‍ സി പി എമ്മിനുള്ള അതൃപ്തി കാനത്തെ അറിയിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി കോടിയേരിക്ക് നല്‍കിയിട്ടുണ്ട്. മുന്നണിയില്‍ സംഘര്‍ഷമുണ്ടാക്കരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.വീണ്ടും കാനം കേരള കോണ്‍ഗ്രസിനെതിരെ പറഞ്ഞാല്‍ സി പി ഐക്കെതിരെ സി പി എം സംസാരിച്ചു തുടങ്ങും
https://www.facebook.com/Malayalivartha


























