പാലാ ബിഷപ്പിന് വെളളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മട്ടിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത... ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയതായി സൂചന

പാലാ ബിഷപ്പിന് വെളളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മട്ടിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത.ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷക്ക് കാക്കാതെ കേന്ദ്രം സുരക്ഷ നല്‍കാനാണ് ആലോചിക്കുന്നത്. വെള്ളാപ്പള്ളിക്ക് സുരക്ഷ നല്‍കിയപ്പോഴും കേന്ദ്രം സുരക്ഷയെ കുറിച്ച് കേരളവുമായി ആലോചിച്ചിരുന്നില്ല.
പിതാവിന്റെ സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പഴയ കൈവെട്ട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ നല്‍കാതിരിക്കുന്നത് അപകടമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. എതെങ്കിലും സംഭവിച്ച ശേഷം വിലപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ചില ബി ജെ പി നേതാക്കള്‍ പറയുന്നത്
പിതാവിന് സുരക്ഷ നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചില രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യമിടുന്നുണ്ട്. ക്രിസ്തീയ സഭ കള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ് കേരളത്തില്‍ സഹകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ എത്താനുള്ള കാരണവും ഇതുതന്നെയാണ്. ലീഗിന്റെ അപ്രമാദിത്വം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുമ്പ് വലതു മുന്നണിക്കൊപ്പം നിന്ന ക്രിസ്തീയ സഭകള്‍ ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. അവരെ ബി ജെ പി അനുഭാവികളാക്കാന്‍ കഴിയുമോ എന്നാണ് ആലോചന.
അതേ സമയം ഓര്‍ത്തഡോക്‌സ് സഭയുടെ ത്യശൂര്‍ അതിരൂപതാ ബിഷപ്പിന് വൈദികര്‍ പുതിയ പേരിട്ടു. ചാനല്‍ കോമരം.
ബിഷപ്പുമാര്‍ തമ്മില്‍ കത്തിക്കുത്ത് തുടങ്ങിയത് ഞായറാഴ്ചയാണ്. ത്യശൂര്‍ ഭദ്രാസനാധിപനെ തിരെയാണ് സദാ നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയത്.
സഭയുടെ പ്രഖ്യാപിത നയത്തിനെതിരെ തൃശൂര്‍ ബിഷപ്പ് രംഗത്തെത്തിയതാണ് സഭയെ പ്രകോപിപ്പിച്ചത്.
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തങ്ങളുടേതല്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. പറഞ്ഞു. വഴിയില്‍ പോകുന്ന വയ്യാവേലി എല്ലാം തോട്ടി ഇട്ടു പിടിച്ചു മലങ്കര സഭയെ പ്രതിസന്ധിയിലാക്കരുത്. ഒരു അഭിപ്രായം പറയുവാന്‍ അദ്ദേഹത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലപ്പെടുത്തിയിട്ടില്ല. ആവശ്യത്തിനും അനാവശ്യത്തിനും ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്ന കോമരങ്ങള്‍ക്ക് അവരുടേതായ താല്പര്യങ്ങള്‍ കാണും. അതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഒരു ബന്ധവും കാണുകയില്ല. പൊതു സമൂഹത്തിനു അതുമൂലം ഉണ്ടായ ആശങ്കയില്‍ വിഷമം അറിയിക്കുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പോകുന്ന പൊതു സമൂഹത്തോട് ഒന്ന് പറയട്ടെ എന്നാണ് സഭയുടെ എഫ് ബി പോസ്റ്റ് തുടങ്ങുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടേത് എന്നു ആരും കരുതരുത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായോ അദ്ദേഹത്തിന്റേതായ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്ന അഭിപ്രായം മാത്രം ആണ്, ഇതുപോലെ ഒരു അഭിപ്രായം പറയുവാന്‍ അദ്ദേഹത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ ചുമതലപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഓര്‍ക്കണം. ആവശ്യത്തിനും അനാവശ്യത്തിനും ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്ന കോമരങ്ങള്‍ക്ക് അവരുടേതായ താല്പര്യങ്ങള്‍ കാണും. അതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഒരു ബന്ധവും കാണുകയില്ല. പൊതു സമൂഹത്തിനു അതുമൂലം ഉണ്ടായ ആശങ്കയില്‍ വിഷമം അറിയിക്കുന്നു.
പൗരസ്ത്യ പാരമ്പര്യത്തില്‍ മെത്രാപ്പോലീത്തന്മാര്‍ വാഴിക്കപ്പെടുന്നത് അവരെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചിട്ടാണ് എന്നത് തന്നെ ലോകമയം വ്യക്തിമയം എല്ലാം ഉപേക്ഷച്ചു എന്നതിന്റെ ഉറപ്പോട് കൂടിയാണ്.
സഭയാണ്, ക്രിസ്തുവാണ് എല്ലാം. അല്ലാതെ വായില്‍ തോന്നിയത് ....... പാട്ട് എന്നത് അല്ല ആ ജീവിതം. അത് സ്വന്ത താല്‍പര്യങ്ങള്‍ വിളമ്പാനും വിഴുപ്പ് അലക്കാനും ഉള്ളത് അല്ല ക്രിസ്തുവിന്റെ മണവാട്ടി ആയ തിരുസഭയുടെ പുരോഗതിക്കും മഹത്വത്തിനും ആണെന്ന് ഓര്‍മ്മിക്കുന്നത് നല്ലത് ആണ്. ഇട്ടിരിക്കുന്ന ചുവപ്പ് പോലും കൊടി മരത്തിലെ ചുവപ്പ് അല്ലെന്നും കാല്‍വറിയിലെ രക്തം മുതല്‍ ഹാബേലിന്റെ രക്തം തൊട്ട് ഇങ്ങോട്ട് അനേകം സഹദ്ദേന്മാരുടെ രക്തത്തിന്റെ ഓര്‍മ്മകള്‍ കൂടി ഉണര്‍ത്തിവിടുന്ന ഒന്നാണെന്ന് കൂടി ഓര്‍ക്കണം. ചാനല്‍ ചര്‍ച്ചകള്‍ക്ക് പോയ മെത്രാച്ചനോട്: അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പ്രത്യേകം പറയുവാന്‍ ശ്രദ്ധിക്കുക ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് എന്നുള്ളത്.
പൊതു സമൂഹത്തിന്റെ മുന്നില്‍ വ്യത്യസ്തനാകുവാന്‍ ഉള്ള വ്യഗ്രതയില്‍ മറന്നത് ഈ സഭയെ ആണ് എന്നുള്ളതും പ്രതിഷേധത്തോടെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ഇതുപോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ അതിനെ ചെറുക്കുക തന്നെ ചെയ്യും എന്ന കാര്യം കൂടെ ഓര്‍മ്മിപ്പിക്കട്ടെ. മാര്‍ മിലിത്തിയോസ് മെത്രാച്ചന്റെ അഭിപ്രായ പ്രകടനങ്ങള്‍ പൊതു സമൂഹത്തില്‍ അറിയുന്നതും , വിലയിരുത്തപ്പെടുന്നതും മലങ്കര സഭയുടെ അഭിപ്രായം ആയിട്ടാണ്.അതിനാല്‍ ഇങ്ങനെ അനാവശ്യമായി ചര്‍ച്ചയില്‍ പങ്കെടുത്തു വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങള്‍ മനസിലാക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തില്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം.
"
https://www.facebook.com/Malayalivartha


























