വിതുര കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിതുര കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തന്‍കോട് സ്വദേശി നൗഫലിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നൗഫല്‍ ഒഴുക്കില്‍പെടുകയായിരുന്നു.
ശക്തമായ ഒഴുക്കായിരുന്നതിനാല്‍ രാത്രി തെരച്ചില്‍ ദുഷ്‌കരമായി. തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാര്‍ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























