പുതുപ്പള്ളിയില്‍ മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം

പുതുപ്പള്ളിയില്‍ മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. ബൈക്കില്‍ മടങ്ങിയ ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് കാറിടിച്ച് മരിച്ചത്.
മകളെ ആശുപത്രിയില്‍ ജോലിക്കുവിട്ട് മടങ്ങുന്നതിനിടെയാണ് വാഹനാപകടം നടന്നത്. ഇന്നലെ രാവിലെ പയ്യപ്പാടി കാഞ്ഞിരത്തുമൂട് വെള്ളൂക്കുട്ട പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്.
മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ സാജുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തെറിച്ചു വീണ സാജുവിന്റെ ശരീരത്തിലേക്ക് കാര്‍ കയറിയതായും നാട്ടുകാര്‍ പറഞ്ഞു.മന്ദിരം ആശുപത്രി ജീവനക്കാരിയായ മകള്‍ സരുണിതയെ ജോലിക്ക് വിട്ട് മടങ്ങുകയായിരുന്നു സാജുവിനെ നാട്ടുകാര്‍ ഉടന്‍തന്നെ ഇതേ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം സംഭവിച്ചപ്പോള്‍ തന്നെ സാജുവിന്റെ നില ഗുരുതരമായിരുന്നു. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്.
"
https://www.facebook.com/Malayalivartha


























