Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സുരേഷ് ഗോപിയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാരന് വരെ കിട്ടുന്നത് മനോജ് ഗോപിയെ; മൂന്നര വർഷമായി ഉറക്കം കെടുത്തുന്ന ഫോൺ കോളുകൾ:- നമ്പർ തെറ്റാണെന്ന് പറഞ്ഞ് കട്ട് ചെയ്ത ആയിരക്കണക്കിന് ഫോൺ കോളുകളിൽ വിസ്മയയും... ഗൂഗിൾ വരുത്തിയ തെറ്റിന് പണി കിട്ടിയ എരുമപ്പെട്ടി സ്വദേശിയുടെ അവസ്ഥ പോലീസുകാർക്ക് പോലും തമാശ

13 SEPTEMBER 2021 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ

കഴിഞ്ഞ മൂന്നര വർഷമായി ഫോൺ വിളി കാരണം ഉറക്കം നഷ്ടപ്പെട്ട് തൃശൂർ സ്വദേശിയായ യുവാവ്. നടൻ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പർ ഗൂഗിൾ തെറ്റിച്ച്‌ നല്‍കിയതോടെയാണ് മനോജിന്റെ സമാധാനം നഷ്ടപ്പെട്ടത്. ദിവസേന വരുന്ന കോളുകളിലും മെസേജുകളിലും മറുപടി നല്‍കി വലയുകയാണ് മനോജ്.

ഇതോടെ നാട്ടുകാർക്കിടയിൽ മനോജ് ഇപ്പോൾ മനോജ് ഗോപിയായി. നിരന്തരമുള്ള ഫോണ്‍ വിളികള്‍ മൂലം സ്വന്തം ജോലി പോലും സ്വസ്ഥമായി ചെയ്യാന്‍ മനോജിന് കഴിയുന്നില്ല. ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച്‌ പതിനഞ്ചോളം ഫോണ്‍ കോളുകളാണ് ദിവസേന എത്തുന്നതെന്ന് മനോജ് പറയുന്നു. ഫോൺ കോളുകൾക്ക് പുറമെ വാട്സാപ്പ് മെസ്സേജുകളും മനോജിന് തലവേദനയായി.

സ്വന്തം ഫോൺ നമ്പർ കാരണം മൂന്നര വർഷത്തിനിടയിൽ ആദ്യമൊന്നും വലിയ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും, പക്ഷെ ആറ് മാസങ്ങൾക്ക് മുമ്പാണ് ദിവസേനെ പതിനഞ്ചിലേറെ കോളുകൾ വരാൻ തുടങ്ങിയതെന്നും മനോജ് പറയുന്നു. താൻ സുരേഷ് ഗോപിയല്ല, മനോജാണെന്ന് പറഞ്ഞ് മടുത്തതായി യുവാവ് പറയുന്നു... സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിക്കുന്നു.

സുരേഷ് ഗോപി എന്തെങ്കിലും സഹായം ആര്‍ക്കെങ്കിലും നല്‍കിയാല്‍ പിന്നെ രണ്ട് മൂന്ന് ദിനം നാല്‍പ്പതിലേറെ കോളുകള്‍ വരും. സംഭവം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നേരിട്ട് ഇതുവരെ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു.

ആറ് വര്‍ഷം മുമ്പ് സുരേഷ് ഗോപിയെ ആരാധകന്‍ എന്ന നിലയില്‍ കണ്ടിരുന്നു. അന്നത്തെ ആകാംക്ഷയില്‍ ഹായ് എന്ന മെസേജ് അയച്ചു. അടിയില്‍ ഈ നമ്പറും വെച്ചു. അങ്ങനെ ഗൂഗിളിൽ വന്നതാകാം. ജോലി ആവശ്യം നമ്പര്‍ പെട്ടെന്ന് മാറ്റാന്‍ ആകില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ആറ് മാസമായി. അവര്‍ക്കും തമാശയാണ് മനോജ് കൂട്ടിച്ചേർത്തു. മുമ്പ് സ്ത്രീധന പീഡനത്തിന്റെ പേരിൽ മരിച്ച വിസ്മയയുടെ വീട് സന്ദർശിക്കാനെത്തിയ സുരേഷ് ഗോപിയോട് വിസ്മയയുടെ അമ്മ സുരേഷ് ഗോപിയെ പലതവണ ഫോണിൽ മകൾ വിളിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.

 

 

ഈ വാർത്ത പരാതിക്കാരനായ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കൽ മനോജിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. സുരേഷ് ഗോപി അല്ലേ എന്ന ചോദ്യത്തിന് അല്ല എന്ന് പെട്ടെന്നുത്തരം പറഞ്ഞ് കട്ട് ചെയ്ത ആയിരക്കണക്കിനു ഫോൺ കോളുകളിൽ വിസ്മയയും ഉണ്ടായിരുന്നതായി സംശയിക്കുന്നതായി മനോജ് പറഞ്ഞിരുന്നു.

സുരേഷ് ഗോപി അല്ലേ എന്ന ചോദ്യം മറുതലയ്ക്കൽ നിന്നു കേൾക്കുന്ന ഉടനെ, നമ്പർ തെറ്റാണെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുകയാണു പതിവ്. വീടുകളുടെയും സ്ഥാപനങ്ങളുടെയും ഇന്റീരിയർ ജോലികൾ ചെയ്യുന്ന മനോജിന് ആവശ്യക്കാരുടെ വിളി വരുന്നതിനാൽ ഏറെക്കാലമായുള്ള നമ്പർ മാറ്റാനും കഴിയില്ല. എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗിൾ തെറ്റിച്ച് നല്‍കിയ വാർത്ത കണ്ടെങ്കിലും ഇനി ആ നമ്പറിലേയ്ക്ക് ആരും വിളിക്കരുതേ എന്ന അഭ്യർത്ഥന മാത്രമാണ് മനോജിന് ഇപ്പോൾ ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (39 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (50 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (59 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends