എറണാകുളത്ത് സിപിഎമ്മിൽ നീറി പുകച്ചിൽ.. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വമ്പൻ വീഴ്ച... കൂട്ടനടപടി!

സിപിഎമ്മിലും ഇപ്പോൾ അഴിച്ചു പണി വ്യാപകമായി നടത്തിക്കോണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ പടിയായി പലയിടത്തും തെരഞ്ഞെടുപ്പിലെ അപാകതകൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നീക്കം. ഇപ്പോൾ അത്തരത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്‌ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ്.
തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ നേതാക്കൾക്കെതിരെയാണ് കർശന നടപടി പാർട്ടി സ്വീകരിച്ചിരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.കെ. മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സി.എം സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെ തോൽവിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. പെരുമ്പാവൂരിൽ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.സി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്.
ഒപ്പം തന്നെ, പിറവം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടിയുണ്ടായിട്ടുള്ളത്.
ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണു ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ നടത്തിയ അന്വേഷണത്തിൽ നേതാക്കന്മാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൽ വിശദീകരണം നൽകാന്‍ ഒരാഴ്ച സമയം നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാതെ വന്നതായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചകൾ പരിശോധിക്കാൻ പാർട്ടി രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 12 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ വിശദീകരണം കിട്ടിയതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























